പൗരത്വപ്രക്ഷോഭത്തിന്‍റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കും:പിഡിപി.

0
316

ജോണ്‍സണ്‍ ചെറിയാന്‍.

കോഴിക്കോട്:പൗരത്വപ്രക്ഷോഭത്തിന്‍റെ ഭാഗമായി ജനുവരി 30 ന് രക്തസാക്ഷി ദിനത്തില്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അറിയിച്ചു.പൗരത്വനിഷേധത്തിനെതിരേ രാജ്യത്തുയര്‍ന്ന് വരുന്ന ബഹുജനപ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ ശക്തമായ ഉപരോധ, ബഹിഷ്‌കരണ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള പാര്‍ട്ടി തീരുമാനപ്രകാരം കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും സമ്പൂര്‍ണമായി  ഉപരോധിക്കുക എന്നതാണ് തീരുമാനം. ഒന്നാംഘട്ടമെന്ന നിലയിലാണ് ജനുവരി 30 ന് കരിപ്പൂര്‍ വിമാനത്താവളം  ഉപരോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

 

 

Share This:

Comments

comments