ഡാളസ്സില്‍ ഫ്‌ളൂ ബാധിച്ച് ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു.

0
380
പി പി ചെറിയാന്‍.

ഡാളസ്സ്: പുതിയ വര്‍ഷം പിറന്നതിന് ശേഷം ഡാളസ്സ് കൗണ്ടിയില്‍ മാത്രം ഫ്‌ളൂ ബാധിച്ചവരുടെ എണ്ണം നാലായി.

 

ജനുവരി 10 ന് ബിഷപ്പ് ലിന്‍ച് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയും, ബ്രിഗേഡ് ഡാന്‍സ് ഗ്രൂപ്പ് അംഗവുമായ തെരേസ്സാ റീസ് എന്ന പതിനാറുകാരിയാണ് ഫ്‌ളൂ ബാധിച്ചു മരിച്ചതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു.

 

ഈ വര്‍ഷം സീസണ്‍ വളരെ നേരത്തെ ആരംഭിച്ചെന്നും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ ഗൗരവമാകാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ഫ്‌ളൂ സീസണ്‍ ആരംഭിച്ചുവെങ്കിലും വന്‍ തോതില്‍ ഫല്‍ വാക്‌സിന്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നും പറയുന്നു.എത്രയും വേഗം ഫല്‍ വാക്‌സിന്‍ എടുക്കണമെന്നും ഡേക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മരിച്ച വിദ്യാര്‍ത്ഥിനി ഫല്‍ വാക്‌സിന്‍ എടുത്തിരുന്നുവോ എന്നത് വ്യക്തമല്ല.

 

ബിഷപ്പ് ലിന്‍ച്ച് ബ്രിഗേഡിലെ ജൂനിയര്‍ സ്റ്റാര്‍ സെര്‍ജന്റായിരുന്ന റീസിന്റെ മരണം അദ്ധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്കൂള്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച മുഴുവനും കൗണ്‍സിലേഴ്‌സിന്റെ സേവനം ലഭിക്കുമെന്നും വക്താവ് പറഞ്ഞു.

Share This:

Comments

comments