ഡാളസ്സ് കൗണ്ടിയില്‍ ഫ്‌ളൂ മരണം ആറായി.

0
190
പി പി ചെറിയാന്‍.

ഡാളസ്സ്:ഫ്‌ളൂ സീസണ്‍ ആരംഭിച്ചതിന് ശേഷം ഡാളസ്സ് കൗണ്ടിയില്‍ മാത്രം മരിച്ചവരുടെ എണ്ണം ആറായതായി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 8 വയസ്സുള്ള രോഗി ഫല്‍ രോഗം മൂലം മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. മരിച്ചയാളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 9നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്.

 

2020 ആദ്യം ഫ്‌ളൂ ആക്റ്റിവിറ്റി വര്‍ദ്ധിച്ചതായി ഉഇഒഒട ഡയറക്ടര്‍ ഡോ ഫിലിപ്പ് പറഞ്ഞു. ഓരോ വര്‍ഷം പിന്നീടും തോറും ഫല്‍ ശക്തി പ്രാപിക്കുന്നതായും ഫിലിപ്പ് ചൂണ്ടിക്കാട്ടി.

ഇതിനെ പ്രതിരോധിക്കുന്നതിന് ഫഌ വാക്‌സിന്‍ കുത്തിവെക്കുക എന്നത് മാത്രമാണ് ഏക മാര്‍ഗം. വര്‍ഷാരംഭത്തില്‍ തന്നെ 6 മാസത്തിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും ഫല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

സെന്റ് അഗസ്റ്റില്‍ ക്രിസ്റ്റൊ ചര്‍ച്ച്, സെന്റ് അഗസ്റ്റില്‍ ഡ്രൈവ്, ഡാളസ്, ഈസ്റ്റ് ഫീല്‍ഡ്, കമ്മ്യൂണിറ്റി കോളേജ്, മസ്കിറ്റ്, ഫല്‍സന്റ്‌ഗ്രോവ് ക്രിസ്ത്യന്‍ ചര്‍ച്ച്. പ്ലസ്ന്റ് സൈവ് തുടങ്ങിയ കമ്മ്യൂണിറ്റി ഔട്ട് റീച്ച് കേന്ദ്രങ്ങളില്‍ യഥാക്രമം ജനുവരി 12 (ഞായര്‍), ജനുവരി 23 (വ്യാഴം), ജനുവരി 25 (ശനി) ദിവസങ്ങളില്‍ കുത്തിവെപ്പുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫല്‍ പരത്തുന്ന കൊതുകുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Share This:

Comments

comments