തിരുവല്ല അസോസിയേഷൻ ഓഫ് ഡാലസിന്റെ 13-മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച.

0
157
 ഷാജി രാമപുരം.

ഡാലസ് : തിരുവല്ല അസോസിയേഷൻ ഓഫ് ഡാലസിന്റെ 13-മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച വൈകിട്ടു 6 മണിക്ക് കരോൾട്ടൺ സെന്റ്.ഇഗ്‌നേഷ്യസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) വെച്ച് നടത്തപെടും.  റവ.ഫാ.ഡോ.രഞ്ജൻ മാത്യു മുഖ്യ പ്രഭാഷണം നടത്തും .

 

സാമൂഹിക സാംസ്കാരിക നായകന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ക്രിസ്മസ് – പുതുവത്സരത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളും,ഡിന്നറും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

കഴിഞ്ഞ 13 വർഷമായി ഡാലസിൽ പ്രവർത്തിച്ചു വരുന്ന തിരുവല്ല അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നു. പ്രളയ കെടുതി ബാധിച്ച 10 കുടുംബങ്ങൾക്ക് തിരുവല്ലായിൽ വെച്ചു നടന്ന ചടങ്ങിൽ രക്ഷാധികാരിയായ ചെറിയാൻ പോളച്ചിറക്കൽ, അഡ്വ: വർഗീസ് മാമ്മൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ജെ.പി ജോണിന്റെ നേതൃത്വത്തിൽ ധനസഹായം നൽകിയത് പ്രത്യേകം എടുത്തുപറയത്തക്കതാണ്.

 

തിരുവല്ല അസോസിയേഷൻ ഓഫ് ഡാലസിന്റെ എല്ലാ കുടുംബാംഗങ്ങളെയും ശനിയാഴ്ച്ച നടത്തപ്പെടുന്ന 13-മത് ക്രിസ്തുമസ് പുതുവത്സര ആഘോഷ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി സംഘാടകരായ സോണി ജേക്കബ്, സുനിൽ തലവടി, തോമസ് എബ്രഹാം, സുനു മാത്യു, പ്യാരി മനോജ്, ബിനോ മാത്യു എന്നിവർ അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക്:-

ജെ.പി ജോൺ (പ്രസിഡന്റ് ) 214 717 0184

ബിജു വർഗീസ് (സെക്രട്ടറി ) 214 208 6078

 

Share This:

Comments

comments