ആത്മീയ ഉണര്‍വ്വ് നല്‍കി ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘം.

0
193

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവകകളായ ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് – പുതുവത്സരാഘോഷത്തില്‍ ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘം അവതരിപ്പിച്ച ഗാനങ്ങള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുകയും, ആത്മീയ ഉണര്‍വ്വ് നല്‍കുകയും ചെയ്തുവെന്ന് കോര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.

 

ഡിസംബര്‍ 29-നു നടന്ന ചടങ്ങില്‍ ഫാ. പൗലോസ് പീറ്റര്‍ ഏവരേയും സ്വാഗതം ചെയ്തു. റവ. ഡീക്കന്‍ അലക്‌സാണ്ടര്‍ ഹാച്ചര്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നല്‍കി. ചടങ്ങുകള്‍ വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനുള്ള നന്ദിയും സ്‌നേഹവും സെക്രട്ടറി മാത്യു ജോര്‍ജ് അറിയിച്ചു.

Share This:

Comments

comments