ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപംകൊണ്ടു.

0
216

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ രൂപംകൊണ്ടു. മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശോശാമ്മ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ഏഴാം തീയതി കൂടിയ യോഗത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് – ഉഷാ ജോര്‍ജ്, വൈസ് പ്രസിഡന്റ് – ഏലിയാമ്മ മാത്യു, സെക്രട്ടറി- തങ്കമ്മ ജോസഫ്, ട്രഷറര്‍- സിസിലി പഴയമ്പള്ളി, ജോയിന്റ് സെക്രട്ടറി- റേച്ചല്‍ ഡേവിഡ്, ജോയിന്റ് ട്രഷറര്‍- ലിസ സാം എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി അച്ചാമ്മ ജേക്കബ്, ഗ്രേസ് മോഹന്‍, റാണി ഫിലിപ്പ് എന്നിവരേയും തെരഞ്ഞെടുത്തു.

 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ലീല മാരേട്ട് ഇതുവരെയുള്ള ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു. ശോശാമ്മ ആന്‍ഡ്രൂസും, ലീല മാരേട്ടും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചാപ്റ്റര്‍ അംഗങ്ങളെ അനുമോദിക്കുകയും അവര്‍ക്കു വേണ്ട എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അംഗത്വം വര്‍ധിപ്പിച്ച് ഭാവി കര്‍മ്മപരിപാടികള്‍ ഊര്‍ജ്ജിതമായി നടത്തുമെന്നു പ്രസ്താവിച്ചു.

Share This:

Comments

comments