ഉണ്ണിയ്‌ക്കൊരു ഊണൊരുക്കി ചിക്കാഗോ സെന്റ് മേരീസ് കുട്ടികള്‍.

0
128

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികള്‍ ഈ വര്‍ഷവും ക്രിസ്മസ്സിന് പുണ്യത്തില്‍ കോര്‍ത്ത കര്‍മ്മപദ്ധതിയുമായി മുന്നോട്ട് . കഴിഞ്ഞ വര്‍ഷം ഉണ്ണിയ്‌ക്കൊരു കുഞ്ഞാട് എന്ന പദ്ധതിയിലൂടെ ഏറെ പ്രശംസകള്‍ ഏറ്റു വാങ്ങി ഈ വര്‍ഷം ഉണീയ്‌ക്കൊരു ഉണ് എന്ന പദ്ധതിയിലൂടെ കോട്ടയത്ത് നവജീവന്‍ എന്ന സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത് ക്രിസ്മസ്സ് അനുഗ്രഹീതമാക്കുന്നു .

 

25 നോമ്പിലെ കൊച്ച് ത്യാഗത്തിലൂടെ സമാഹരിക്കുന്ന തുക ശേഖരിച്ച് കൊണ്ടാണ് കുട്ടികള്‍ ഈ പദ്ധതിക്കായി തുക കണ്ടെത്തുന്നത് . ജൊനാഥന്‍ കാരിക്കല്‍ , ജേക്കബ് ചീറ്റാലക്കാട്ട് എന്നിവര്‍ ഈ പദ്ധതിക്ക് മെഗാ സ്‌പോണ്‍സേഴ്‌സ് ആയി മുന്നോട്ട് വന്നത് കുട്ടികള്‍ക്ക് വലിയ പ്രോത്സാഹനമായി .

Share This:

Comments

comments