ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്തുമസ്സ് – നവവത്സരാഘോഷം.

0
148

ജോയിച്ചൻ പുതുക്കുളം.

ന്യൂജേഴ്‌സി: നോര്‍ത്ത് ന്യൂജേഴ്‌സിയിലെ എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2020 ജനുവരി 5ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് (34 Delford Ave., Bergenfield, NJ 07621) നടത്തപ്പെടുന്നതാണ്.

 

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയിലെ ബിഷപ്പ് ഡോ. സി. വി. മാത്യ മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍നിന്നുള്ള ഗായകസംഘങ്ങളും ബി. സി. എം. സി. ഗായകസംഘവും ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങളാലപിക്കും. ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.

 

കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ, സി. എസ്. ഐ., ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്റ്റല്‍ തുടങ്ങി എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടേയും ഐക്യവേദിയായി മൂന്നു പതിറ്റാണ്ടുകളിലേറെക്കാലം പ്രവര്‍ത്തിച്ചുവരുന്ന ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് അംഗീകൃത ചാരിറ്റബിള്‍ സംഘടനകൂടിയാണ്. ഈ കാലയളവില്‍ നോര്‍ത്ത് ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി ക്രിസ്ത്യാനികള്‍ക്ക് സഭാവ്യത്യാസമില്ലാതെ ഒരുമിച്ച് ആരാധിക്കുവാനും ജീവകാരുണ്യ സേവനങ്ങളിലേര്‍പ്പെടുവാനും സംഘടന വേദിയൊരുക്കി. ക്രിസ്തുവേശുവില്‍ നാമെല്ലാവരും ഒന്നാണെന്ന ബോധത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാനും കൂട്ടായ്മ ആചരിക്കുവാനും എല്ലാവരെയും ക്രിസ്തുവേശുവിന്‍റെ ധന്യ നാമത്തില്‍ ആഹ്വാനം ചെയ്യുന്നുവെന്നും കുടുംബസമേതം പങ്കെടുത്ത് ഈ വര്‍ഷത്തെ ക്രിസ്തുമസ് നവവത്സരാഘോഷം വിജയപ്രദമാക്കണമെന്നും ബി.സി. എം. സി. ഫെലോഷിപ്പിന്‍റെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: എഡിസന്‍ മാത്യു, പ്രസിഡന്‍റ് (201) 207 8942 സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 599 9228, അജു തര്യന്‍, സെക്രട്ടറി (201) 724 9117 സുജിത് ഏബ്രഹാം, ട്രഷറര്‍ (201) 496 4636 രാജന്‍ മോഡയില്‍, അസി. സെക്രട്ടറി/ട്രഷറര്‍ (201) 674 7492

Share This:

Comments

comments