അല്‍മാഇദ ഗ്രൂപ്പ് ചെയര്‍മാന്‍ സാദിഖ് കടവിലും ഫിലാഡെല്‍ഫിയ സ്വീകരണം നല്‍കി.

0
137

ജോയിച്ചൻ പുതുക്കുളം.

ഫിലാഡെല്‍ഫിയ: ചരിത്ര നഗരമായ ഫിലാഡെല്‍ഫിയയില്‍ കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തില്‍ പുത്തന്‍ വിജയഗാഥ രചിച്ച അല്‍മാഇദ ഗ്രൂപ്പിന് സ്വീകരണം നല്‍കി. ഗ്രൂപ്പ് ചെയര്‍മാന്‍ സാദിഖ് കടവിലും അദ്ദേഹത്തിന്റെ പത്‌നിയും കമ്പനി സിഇഒയുമായ ഉമൈബാന്‍ സാദിഖും ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയതായിരുന്നു. വിവിധ നഗരങ്ങളില്‍ സ്വീകരണങ്ങളില്‍ പങ്കെടുക്കുന്നതിനും അമേരിക്കയിലേക്കും കാനഡയിലേക്കും ബിസിനസ്സ് വിപുലപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതിനുമായിട്ടാണ് അവര്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്. ഫോമാവിസ് അറ്റ്‌ലാന്റിക് റീജിയണ്‍ മുന്‍ വൈസ് പ്രസിഡണ്ട് ശ്രീ സാബു സ്കറിയ, മുന്‍ ഹോട്ടല്‍ ഉടമ ശ്രീ സിറാജ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫിലാഡെല്‍ഫിയ ചാപ്റ്റര്‍ പ്രസിഡണ് ശ്രീ സന്തോഷ് എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ഫിലാഡെല്‍ഫിയയില്‍ സ്വീകരണം ഒരുക്കിയത്.

 

സ്വീകരണ സമ്മേളനത്തില്‍ കോട്ടയം അസോസിയേഷന്‍ പ്രസിഡണ്ട് കമാന്‍റര്‍ ജോബി ജോര്‍ജ്ജ്, മാപ് 2020 പ്രസിഡണ്ട് ഷാലു പുന്നൂസ്, മാപ് ട്രഷറര്‍ ശ്രീജിത്ത് കോമത്ത്, മല്ലു കഫെ ഉടമ ജോണ്‍ മാത്യു, ജെ കെ ഉടമ ജിജു, വ്യവസായ പ്രമുഖന്‍ റെനി എസ് ജോസഫ്, നര്‍മ്മദാ ഫുഡ്‌സ് ഡയറക്ടര്‍ ഷാജു,ജെയിംസ്, ജോണ്‍ ശാമുവേല്‍, കുര്യാക്കോസ് വര്‍ഗ്ഗീസ്, കെ എസ് എബ്രഹാം, ക്രിസ്റ്റി മാത്യു, ജസ്റ്റിന്‍ ജോസ്, അലിന്‍, സിജിന്‍, റോയി അയിരൂര്‍, സാം മുതലായ പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിച്ചു.

 

അനുദിനം ഉല്‍പന്നങ്ങളുടെ ശ്രേണി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന അല്‍മാഇദയുമായി ചേര്‍ന്ന് ബിസിനസ്സ് രംഗത്തു വരാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് USA യിലുള്ളവര്‍ ഈ നമ്പറിലും സന്തോഷ് എബ്രഹാം +1 ( 215 ) 6056914, സാബു സ്കറിയ +1 (267 ) 9807 923, സിറാജ് +1 (267) 2585282 നമ്പറുകളിലേക്കും Canada യില്‍ ഉള്ളവര്‍ സോണി എബ്രഹാം +1 ( 647 ) 5753007 നമ്പറിലേക്കും വിളിക്കുക.

Share This:

Comments

comments