ശോശാമ്മ തോമസിന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ അനുശോചിച്ചു.

0
254
dir="ltr">പി പി ചെറിയാൻ. 
ടോറോണ്ടോ: വേൾഡ് മലയാളീ കൗൺസിൽ ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ് ബിജു തോമസിന്റെ മാതാവ് ശോശാമ്മ തോമസ് (89) (ഐത്തല കൂടത്തിൽ) നിര്യാതയായി . സംസ്ക്കാരം  റാന്നി  ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ദൈവ സഭയുടെ വടശ്ശേരിക്കര സെമിത്തേരിയിൽ നടത്തി .
 ഭർത്താവ്: പരേതനായ കെ. എ. തോമസ് കൂടത്തിൽ. മക്കൾ: അന്നമ്മ, മറിയാമ്മ, ജോസ് (യു. എസ്. എ.), വത്സമ്മ, സൂസൻ (കാനഡ), സാബു (ന്യൂ ഡൽഹി), മിനി, ബിജു (ടോറോണ്ടോ), സിഞ്ചു (ഒക്ലഹോമ). മരുമക്കൾ: ജോയി (റാന്നി), അനിയച്ചെന് അറക്കൽ (കാവാലം), പരേതയായ ഏലിക്കുട്ടി കുര്യാക്കാൽ, ജോസ് അക്കര കണ്ടതിൽ (മഴുകീർ), അനിൽ തുണ്ടിയിൽ (മാന്നാർ), ജയ്മോൾ പുന്നശ്ശേരിൽ (ഡൽഹി), സാബു പുത്തെൻപുരക്കൽ (ഖത്തർ), ജാനറ്റ് ഓണാട്ടു കുന്നുംപുറത്തു(കാനഡ), ബിൻറു കാഞ്ചനാശ്ശേരിയിൽ (യു. എസ്. എ.). പരേത റാന്നിയിൽ കണ്ണം കര പുതു പറമ്പിൽ കുടുംബാംഗമാണ്.
വേൾഡ് മലയാളി കൗൺസിൽ ടോറോണ്ടോ പ്രൊവിൻസ് ചെയർമാൻ സോം സക്കറിയാ, സെക്രട്ടറി ടിജോ, നോർത്ത് അമേരിക്ക നേതാക്കളായ ചാക്കോ കോയിക്കലേത്, പി. സി. മാത്യു, ജെയിംസ് കൂടൽ, സുധിർ നമ്പ്യാർ, ഫിലിപ്പ് മാരേട്ട്, ഗ്ലോഅബൽ നേതാക്കളായ, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, എസ്. കെ. ചെറിയാൻ, മുതലായവർ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു

Share This:

Comments

comments