ഡാളസ് സെന്റ് തോമസ് ഫൊറോനായിൽ ക്രിസ്തുമസ് കാരളിനു ഉജ്വല തുടക്കം.

0
166

മാർട്ടിൻ വിലങ്ങോലിൽ.

ഡാളസ്:   വീണ്ടുമൊരു ക്രിസ്തുമസ് കാലം.  ഈശോയുടെ പിറവി തിരുനാൾ ലോകമെമ്പാടും ആഘോഷിക്കുന്ന വേളയിൽ  ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആലപിച്ചുള്ള കരോൾ ഗായകസംഘങ്ങളുടെ  ഭവനസന്ദർശനത്തിനൊപ്പം   നക്ഷത്രവിളക്കുകൾ തൂക്കിയും പുൽക്കൂടൊരുക്കിയും ക്രിസ്‌മസ് ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലുമാണ് ക്രൈസ്തവ ദേവാലയങ്ങളും വീടുകളും.

ക്രിസ്തുമസിനൊരുക്കമായി ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനായിലെ ക്രിസ്തുമസ് കാരൾ ശനിയാഴ്ച ആരംഭിച്ചു. ആർലിംഗ്ടൺ ഗ്രാൻഡ് പ്രയറി  സെന്റ് ആന്റണീസ് കുടുംബ യൂണിറ്റിൽ നടന്ന ക്രിസ്മസ് കരോളിനു  ഫൊറോനാ വികാരി ഫാ. ജോഷി എളമ്പാശേരിൽ,  അലക്സ് ചാണ്ടി,  ഷാജി തോമസ്  എന്നിവർ നേതൃത്വം നൽകി.

Share This:

Comments

comments