ന്യൂയോർക് മലയാളി സ്പോർട്സ് ക്ലബ് ഫാമിലി നൈറ്റ് വൻ വിജയം.

0
193
 ജിനേഷ് തമ്പി.

ന്യൂയോർക് :ന്യൂയോർക് മലയാളി സ്പോർട്സ് ക്ലബ്  എല്ലാ വർഷവും നടത്തിവരുന്ന ഫാമിലി നൈറ്റ് ക്ലിന്റൺ ജി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകമായി ആഘോഷിച്ചു .ചടങ്ങിൽ സെനറ്റർ കെവിൻ തോമസ് മുഖ്യാഥിതിയായിരുന്നു .ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബാൾ  , ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയ  സ്പോർട്സ് ഇനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിച്ചു വരുന്ന    ന്യൂയോർക് മലയാളി സ്പോർട്സ് ക്ലബ്  ഇതിനോടകം വൻ ജനപ്രീതി നേടി മുന്നേറുകയാണ്

ഫാമിലി   നൈറ്റിൽ  പ്രസിഡന്റ് റെജി ജോർജ് അധ്യക്ഷപ്രസംഗം നടത്തി. സെക്രട്ടറി സക്കറിയ  മത്തായി, ട്രഷറർ മാത്യു ചെറുവള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഫാമിലി നെറ്റിന്റെ ഭാഗമായി കുട്ടികളുടെയും, മുതിർന്നവരുടേയും നേതൃത്വത്തിൽ അരങ്ങേറിയ  വിവിധ കലാപരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ സദ്യയോട് കൂടി പരിപാടികൾക്ക് തിരശീല വീണു

Share This:

Comments

comments