സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ താങ്ക്സ് ഗിവിംഗ് ഡിന്നർ നൽകി.

0
175
>പി പി ചെറിയാൻ.
കൻസാസ് :-അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജിൽ സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ നവംബർ 6 ബുധനാഴ്ച സൗജന്യമായി താങ്ക്സ് ഗിവിംഗ് ഡിന്നർ നൽകി. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ ഭാരവാഹികളും വോളന്റിയേഴ്സും ചേർന്ന് ചില്ലിയും സൂപ്പും സാലഡും ഉൾപ്പെടുന്ന അത്താഴമാണ് ഒരുക്കിയത്.
കാൻസാസ് സിറ്റിയിൽ കാൻസർ ചികിത്സക്കായി വരുന്ന രോഗികൾക്കും അവരുടെ പരിചാരകർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും പ്രദാനം ചെയ്യുന്ന അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സംരംഭമാണ് ഹോപ് ലോഡ്ജ്. 2020-ൽ ഹോപ് ലോഡ്ജ് 20 വർഷം പൂർത്തിയാക്കുകയാണ്. സന്മനസ്സുള്ള ആളുകളുടെ സംഭാവനയും ഷേവ് ടു സേവ് തുടങ്ങിയ പ്രോഗ്രാമുകളുമാണ് ഹോപ് ലോഡ്ജിന്റെ വരുമാനമെന്ന് ഹോപ് ലോഡ്ജ് സീനിയർ മാനേജർ ഡാനികാ ചെറി പറഞ്ഞു.
വർഷംതോറും സ്ഖറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷൻ നടത്തുന്ന വോളിബോൾ ചാരിറ്റി ടൂർണമന്റിനെ ഹോപ് ലോഡ്ജ് അധികൃതർ അഭിനന്ദിച്ചു

Share This:

Comments

comments