കെ എച്ച് എന്‍ എ  ട്രസ്റ്റി ബോര്‍ഡിന് പുതിയ സാരഥികള്‍.

0
154

പി.ശ്രീകുമാര്‍.

ഫിനിക്‌സ്: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡിന് പുതിയ സാരഥികള്‍. രാജേഷ് കുട്ടി (ഡിട്രോയിറ്റ്) ചെയര്‍മാന്‍,  രാജു പിള്ള (ടെക്‌സാസ്) വൈസ് ചെയര്‍മാന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ (ന്യൂയോര്‍ക്ക് ) സെകട്ടറി എന്നിവരെ ട്രസ്റ്റീ  ബോര്‍ഡ് ഭാരവാഹിയോഗം തെരഞ്ഞെടുത്തു.

രാജേഷ് കുട്ടി കെ.എച്ച്.എന്‍.എ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ രാജേഷ് കുട്ടി എ .റ്റി  ബിസിനസ്സ് ചെയ്യുന്നു.  രാജു പിള്ള കെ.എച്ച്.എന്‍.എ മുന്‍  ട്രഷററാണ്. ഡാളസിലെ അറിയപ്പെടുന്ന സാമുഹൃ പ്രവര്‍ത്തകനായ രാജു സ്വന്തമായി  ബിസിനസ്സ് ചെയ്യുന്നു.ശ്രീകുമാര്‍ ഉണ്ണിത്താന്‍  കെ.എച്ച്.എന്‍.എ  ജോയിന്റ് ട്രഷര്‍ ആയി രണ്ടു പ്രവിശ്യം പ്രവത്തിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ശ്രീകുമാര്‍ എഴുത്തുകാരന്‍ കൂടിയാണ്.

സഥാനമൊഴിയുന്ന ട്രസ്റ്റീ ബോര്‍ഡ്  ചെയര്‍മാന്‍ സുധ കര്‍ത്താ അധ്യക്ഷത വഹിച്ച യോഗത്തില്‍  വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു , സെക്രട്ടറി പ്രസന്നന്‍ പിള്ള എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്‍മാന്‍ എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രുപ രേഖ സുധാ കര്‍ത്ത അവതരിപ്പിച്ചു. ട്രസ്റ്റി ബോര്‍ഡിന്റേയും ഡയറക്ടര്‍ ബോര്‍ഡിന്റേയും സംയുക്ത യോഗത്തില്‍ ട്രഷറര്‍ വിനോദ് കെ ആര്‍ കെ  കണക്ക് അവതരിപ്പിച്ചു. സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം വിശദീകരിച്ചു. പുതിയ പ്രസിഡന്റ് സതീഷ് അമ്പാടി തന്റെ പ്രസംഗത്തില്‍  സം ഘടനയുടെ ഐക്യത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു.  ഡോ . രേഖാ മേനോനില്‍ നിന്ന് ഡോ സതീഷ് അമ്പാടി അധികാരമേറ്റെടുത്ത് പ്രതിജ്ഞ ചെയ്തു. ജനറല്‍ സെക്രട്ടറി കൃഷ്ണരാജില്‍ നിന്ന് ഡോ. സുധീര്‍ പ്രയാഗയും ട്രഷര്‍ വിനോദ് കെ ആര്‍ കെയില്‍ നിന്ന് ഡോ. ഗോപാലന്‍ നായരും ചുമതല ഏറ്റെടുത്തു.

Share This:

Comments

comments