ജെയിംസ് മുക്കാടന്‍ (68) ന്യൂ ജേഴ്സിയിൽ നിര്യാതനായി.

0
80
സെബാസ്റ്യന്‍ ആന്‍റ്ണി. 

ന്യൂജേഴ്‌സി: സെൻറ്‌. തോമസ് സിറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ സ്ഥിര താമസക്കാരനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹ്യ-സാംസ്‌കാരികരംഗത്ത് നിറസാന്നിധ്യവുമായിരുന്ന ജെയിംസ് മുക്കാടന്‍ (68) ഇന്ന് രാവിലെ 8.34 നു സ്വവസതിയിൽ വെച്ച് നിര്യാതനായി.

കുറച്ചു നാളുകളായി അസുഖ ബാധിതനായി സ്വഭവനത്തിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

പരേതനായ ചങ്ങനാശ്ശേരി മുക്കാടൻ കുടുംബാംഗമായ ചാക്കോ ജെ. മുക്കാടന്റെയും, പരേതയായ പുളിങ്കുന്നം കാനാച്ചേരി കടുംബാംഗമായ അന്നമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായിരുന്നു പരേതൻ.

ഭാര്യ: റോസമ്മ മുക്കാടൻ ചങ്ങാശ്ശേരി പാലത്തറ കുടുംബാംഗമാണ്. തിരുവനന്തപുരം സെൻറ്‌ ജോസഫ് പ്രൊവിൻസിന്റെ വികാർ പ്രൊവിൻഷ്യൽ റവ. ഫാ. സോണി പാലത്തറ (റോസമ്മ മുക്കാടന്റെ സഹോദരൻ) പരേതന്റെ അന്ത്യ സമയത്ത് കുടുംബാംഗങ്ങളോടൊപ്പം സമീപത്ത് ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.

മക്കൾ: ലിയോൺ മുക്കാടന്‍ (പെൻസിൽവാനിയ), ക്രിസ്‌ മുക്കാടന്‍ (ന്യൂജേഴ്‌സി), ആഞ്ചല മുക്കാടന്‍ (ന്യൂജേഴ്‌സി).

മരുമക്കൾ: ക്രിസ്റ്റിന, സുമി.

കൊച്ചുമക്കള്‍: ഇലൈജ, ആന്തണി.

സഹോദരങ്ങൾ: ആനിസെൻറ്‌ ജോസഫ്‌ (മൂവാറ്റുപുഴ), ഡോ. ബേബിസെൻറ് സിറിയക്‌ (ഫ്ലോറിഡ), ഡോ. ജോസഫ്‌ മുക്കാടന്‍ (അതിരമ്പുഴ), മേരി സിറിയക്‌ (അതിരമ്പുഴ), തെരേസാ ചാതം (ഫ്ലോറിഡ), മാത്യു മുക്കാടന്‍ (ചങ്ങനാശേരി), ഷെർലി മാത്യു (മാനന്തവാടി).

സെൻറ്‌ തോമസ് സീറോമലബാർ ദേവാലയത്തിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന പരേതൻ തന്റെ ഉത്സാഹവും ഇടപഴകലും സോമർസെറ്റ്‌ സിറോ മലബാർ സഭാ സമൂഹത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ നൽകിയ സംഭാവനകൾ വളരെ പ്രശംസനീയമായിരുന്നു. പാസ്റ്ററൽ കൗൺസിൽ മെമ്പർ, പാരിഷ് കൗൺസിൽ മെമ്പർ, ജോസഫ് ഫാതെർസ് ഓർഗനൈസഷൻ ഭാരവാഹി എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ദേവാലയത്തിൽ നടത്തപ്പെടുന്ന എല്ലാ ആഘോഷ പരിപാടികളിലും തന്റെ സമയവും സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

കൂടാതെ കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി ബോർഡ് മെമ്പർ , ട്രസ്റ്റീ ബോർഡ് മെമ്പർ, എസ്.ബി. കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന മറ്റു വിവിധ മലയാളീ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു പരേതൻ.

ആത്മശാന്തിക്കായുള്ള പ്രാർത്ഥനകളും അന്തിമോപചാരം അർപ്പിക്കുന്നതിനുമായി ഡിസംബർ 1 -ന് ഞായറാഴ്ച വൈകിട്ട് 3 – മുതല്‍ 5:30 വരെ സോമർസെറ്റ് സെൻറ്. തോമസ് സീറോ മലബാർ കാത്തോലിക് ഫൊറാന ദേവാലയത്തിൽ (508 Elizabeth Ave, Somerset, NJ 08873) അവസരം ഉണ്ടായിരിക്കുന്നതാണ്. 3:00 മണിക്കായിരിക്കും വിശുദ്ധ ദിവ്യബലി അർപ്പിക്കുക.

സോമർസെറ്റ് ദേവാലയത്തിൽ ഡിസംബർ 2 -ന് തിങ്കളാഴ്ച രാവിലെ 9:30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. തുടർന്ന് ന്യൂജേഴ്സിയിലെ പിസ്‌കാറ്റ് വേ റിസറക് ക്ഷൻ സെമിറ്ററിയിൽ 11:30 -ന് സംസ്കാര ശുശ്രൂഷകള്‍ നടത്തപ്പെടും. (100 Acres at Hoes Lane and park Avenue, Piscataway, NJ 08854)

പരേതന് വേണ്ടി സോമർസെറ്റ്‌  ദേവാലയത്തിൽ ഇന്ന് വൈകിട്ട് 7 .30 ന് കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്: ക്രിസ് മുക്കാടൻ (609) 712-3187.

Share This:

Comments

comments