ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഗുരുസന്ധ്യ 2019 ഡാളസ്സിൽ നവം: 30 ശനി.

0
141

പി പി ചെറിയാൻ.

 ശ്രീനാരായണ ഗുരുദേവ ദർശന പ്രചാരണത്തിലൂടെ അമേരിക്കയിലെ ആത്‌മീയ നഭസ്സിൽ വെളിച്ചം വിതറുവാനായി ശിവഗിരി മഠം സ്ഥാപിക്കുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നവംബർ 30 ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക്  ‘ ഗുരുസന്ധ്യ 2019 ‘ നടത്തപ്പെടുന്നു. ഡാളസ്  ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് വേദിയൊരുക്കിയിരിക്കുന്നത് .ആശ്രമ ബന്ധുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ത്യാഗോജ്വലമായ സമർപ്പണത്തിന് ആദരവ് രേഖപ്പെടുത്തിക്കൊണ്ട് നടത്തപ്പെടുന്ന ഗുരുസന്ധ്യ 2019 ഭക്തിയും വിനോദവും ഇഴചേരുന്ന അവിസ്മരണീയമായ ഒരു സായാഹ്നമായിരിക്കും.
പാഞ്ചജന്യം മ്യൂസിക്‌സിലെ പ്രഗത്ഭരായ ഗായകർ അവതരിപ്പിക്കുന്ന ഗാനമേള ചടങ്ങിനെ സംഗീതസാന്ദ്രമാക്കും. ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായി അശരണരായ അഗതികൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായ “ഫുഡ് ഡ്രൈവും ” ഒപ്പമുണ്ടായിരിക്കുന്നതാണ്. അത്താഴവിരുന്നോടുകൂടി രാത്രി ഒൻപതു മണിക്ക് പരിപാടികൾ പരിസമാപിക്കും.
“ഗുരുസന്ധ്യ 2019”  പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്‌  ആശ്രമം ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്

Share This:

Comments

comments