ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷനുകള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ അമേരിക്കയില്‍.

0
151

ജോയിച്ചൻ പുതുക്കുളം.

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (സി ആര്‍ എഫ്) ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനുകള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെടുന്നു. പ്രമുഖ സുവിശേഷ പ്രഭാഷകരായ സാജു കുര്യാക്കോസ്, സാലി സാജു എന്നിവര്‍ പ്രസ്തുത കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കുന്നു, പ്രത്യുത സമ്മേളനങ്ങളില്‍ പ്രൊഫസ്സര്‍ എം വൈ യോഹന്നാന്‍ നല്‍കുന്ന വീഡിയോ മെസ്സേജും ഉണ്ടായിരിക്കും.

 

ഡെന്‍റ് കെയര്‍ ഡെന്റല്‍ ലാബ്‌സ് എന്ന പ്രമുഖ മള്‍ട്ടി നാഷണല്‍ ബിസിനസ് സംരംഭത്തിന്റെ തലപ്പത്തു നിന്നാണ് കമ്പനി ഡയറക്ടര്‍ സാജു കുര്യാക്കോസ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്‌ന്റെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത്.

 

ഡെന്‍റ് കെയര്‍ ഡെന്റല്‍ ലാബ്‌സ്‌ന്റെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന സാജു കുര്യാക്കോസ് ഭാര്യ സാലി സാജു എന്നിവര്‍ ജീവിതത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുത്തു കൊണ്ട് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്‌ന്റെ ഗായക സംഘമായ അമൃതധാരയ്ക്കു നേതൃത്വം നല്‍കുന്നു,
യഹോവയിങ്കലേക്കു തിരിഞ്ഞാല്‍ നീയും നിന്റെ കുടുംബവും അഭിവൃദ്ധി പ്രാപിക്കും എന്ന വചനപ്രകാരം യേശുവിന്റെ അനുഗ്രഹത്തിന് സാക്ഷികളായി സാജു കുര്യാക്കോസും ഭാര്യ സാലി സാജുവും ലോകമെങ്ങും ദൈവവചനപ്രഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

 

ലോകമെങ്ങും നിര്‍മല സുവിശേഷത്തിന്റെ മഹത് സന്ദേശം പ്രഘോഷിക്കുന്ന പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ ( മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം അര നൂറ്റാണ്ടായി കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, യേശുക്രിസ്തു വഴി ലഭിക്കുന്ന ഹൃദയ വിശുദ്ധീകരണം ലക്ഷ്യമിട്ട്, സഭയോ സമുദായമോ മാറുകയല്ല മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടത് എന്നും മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നുമാണ് ഫെലോഷിപ്പ് പ്രചരിപ്പിക്കുന്നത്.

 

ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ നടക്കുന്ന ദിവസ്സങ്ങള്‍ താഴെപ്പറയുന്നു,

 

നവംബര്‍ 29 ന് വെള്ളിയാഴ്ച ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ
9709 Wynmill Rd PA 19115.
6:30PM to 9:00PM

നവംബര്‍ 30 ശനി: ക്യുന്‍സ് ന്യൂയോര്‍ക്ക്.

ഡിസംബര്‍ 1 ഞായര്‍: ന്യൂയോര്‍ക്ക്

ഡിസംബര്‍ 2: റോക്ക് ലാന്‍ഡ്. ന്യൂയോര്‍ക്ക്
10 Hedge Raw Congers. NY. 7.0 pm

ഡിസംബര്‍ 3 പരാമസ്, ന്യൂജേഴ്‌സി.

 

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ സുവിശേഷ മഹായോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : വി. ഗീവര്‍ഗീസ് 845 268 4436, ബേബി വര്‍ഗീസ് 845 268 0338

Share This:

Comments

comments