ബാഗ്ദാദിയെ വധിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കോനനെ വെസ്റ്റ് ഹൗസ് ആദരിച്ചു. 

0
240
President Trump, Vice President Pence and first lady Melania Trump present Conan, the military working dog injured in the successful operation targeting Islamic State leader Abu Bakr al-Baghdadi, before the media in the Rose Garden at the White House on Monday.
 പി പി ചെറിയാന്‍.

വാഷിംഗ്ടണ്‍ ഡി സി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍  ബെക്കര്‍ അല്‍ ബാഗ്ദാദിയെ പിടികൂടി വധിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മിലിട്ടറി ഡോഗ് കോനന് വൈറ്റ് ഹൗസില്‍ ഗംഭീരമായ സ്വീകരണം. നവംബര്‍ 25 തിങ്കളാഴ്ചയായിരുന്നു സ്വീകരണമൊരുക്കിയിരുന്നത്. വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ പ്രസിഡന്റ് ട്രംമ്പ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രഥമ ലേഡി മെലാനിയ ട്രംമ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ കോനന്റെ കഴുത്തില്‍ പ്രത്യേക ബാഡ്ജ് ചാര്‍ത്തിയാണ് പ്രസിഡന്റ് ആദരിച്ചത്. പ്രത്യേക സര്‍ട്ടിഫിക്കറ്റും ട്രംമ്പ് നല്‍കി.

 

സിറിയായില്‍ ബാഗ്ദാദിയുടെ ഭവനം യു എസ് മിലിട്ടറി വളഞ്ഞപ്പോള്‍ ടണലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ബാഗ്ദാദിയുടെ പുറകെ ഓടി പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേഹത്ത് കെട്ടിവെച്ചിരുന്ന സ്‌പോടക വസ്തുക്കള്‍ സ്വയം പൊട്ടിച്ചു കൊല്ലപ്പെടുകയായിരുന്നു ബാഗ്ദാദി. സ്‌പോടനത്തില്‍ കോനനും പരിക്കേറ്റിരുന്നു. വിദഗ്ദ ചികിത്സക്ക് ശേഷമായമ് വൈറ്റ് ഹൗസില്‍ എത്തിയത്.

 

കോനന്റെ സേവനത്തെ ട്രംമ്പ് പ്രത്യേകം പ്രശംസിച്ചു. വൈറ്റ് ഹൗസ്ിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംമ്പ് പറഞ്ഞു.

 

ജെര്‍മന്‍ ഷെപെര്‍ഡിന് സമാനമായ രൂപവും ഭാവവുമുള്ള കോനന് മിലിട്ടറിയില്‍ പരത്യേക പരിശീലനം ലഭിച്ചിരുന്നു. മുന്നിലുള്ള അപകടത്തെ തിരിച്ചറിയാന്‍ കേനന് കഴിയുമായിരുന്നു. കോനന്‍ യഥാര്‍ത്ഥത്തില്‍ ഒരു ഹീറൊ ആയിരുന്നു എന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിശേഷിപ്പിച്ചത്. കോനന്റെ സ്ഥിരം പരിശീലകനെ കൂടാതെയാണ് വൈറ്റ് ഹൗസില്‍ എത്തിയത്. ട്വിറ്ററില്‍ കോനന് മെഡല്‍ ഓഫ് ഹണര്‍ നല്‍കുന്നതിന്‍രെ ചിത്രവും ട്രമ്പ് പ്രസിദ്ധീകരിച്ചുരുന്നു.

Share This:

Comments

comments