എസ്.എം.സി.സി ആക്ടീവ് ഷൂട്ടര്‍ സെമിനാര്‍ നടത്തി.

0
173

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ “ആക്ടീവ് ഷൂട്ടര്‍, സേഫ് ഡ്രൈവിംഗ്, ചൈല്‍ഡ് നെഗ്ലിറ്റ് ആന്‍ഡ് അബ്യൂസ്’ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാര്‍ നടത്തി. ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നവംബര്‍ 24-നു നടന്ന സെമിനാര്‍ കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.

 

ചിക്കാഗോ പോലീസ് ഓഫീസര്‍മാരായ തോമസ് സെബാസ്റ്റ്യന്‍, കിഷോര്‍ എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി. മേഴ്‌സി കുര്യാക്കോസ് സെമിനാര്‍ അവതാരകരെ സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഷാജി കൈലാത്ത് സ്വാഗതവും, സണ്ണി വള്ളിക്കളം നന്ദിയും പറഞ്ഞു. ആന്റോ കവലയ്ക്കല്‍, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം, ആഗ്നസ് തെങ്ങുംമൂട്ടില്‍, ഷിജി ചിറയില്‍, ടോം വെട്ടികാട്ട്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ജെയിംസ് ഓലിക്കര, ഷാബു മാത്യു എന്നിവര്‍ സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

Share This:

Comments

comments