എഡ്യൂക്കേറ്റ് എ കിഡ് വാര്‍ഷികം ആഘോഷിച്ചു.

0
51

ജോയിച്ചൻ പുതുക്കുളം.

ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ‘ഓം” (ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് ) മിന്‌ടെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചെലെസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ ‘എജുക്കേറ്റ് എ കിഡ്’ സേവനത്തിന്റെ പതിനാലാം വാര്‍ഷികം ആഘോഷിച്ചു. നവംബര്‍രണ്ടിനു ലോസ് ആഞ്ചെലെസിലെ ലൈക് ഫോറെസ്റ്റിലുള്ള ഗോദാവരി റെസ്‌റ്റോറന്റില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍.

 

ബേബി നന്ദനയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍ അതിഥികളെ സ്വാഗതം ചെയ്തു. പരിപാടിയുടെ മുഖ്യ പ്രോയോജകനായ ഡോ.ശ്യാം കിഷന്‍ നിലവിളക്കുകൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എഡ്യൂക്കേറ്റ് എ കിഡുമായി സഹകരിച്ചുകൊണ്ടു മിടുക്കരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ അവസരസം ലഭിച്ചതില്‍ അദേഹംസന്തോഷം രേഖപ്പെടുത്തി. പതിനാലു വര്‍ഷമായി ട്രസ്റ്റുനടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തരൂപം രമ നായര്‍ സദസിനുമുന്പില്‍ അവതരിപ്പിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിഗ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാന്‍ കഴിഞ്ഞതായും ഈ വര്‍ഷം കൂടുതല്‍പേരിലേക്കു സഹായമെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ട്രസ്റ്റിന്റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ വീഡിയോവഴി പങ്കുവെച്ചു.

 

എസ് പി ലൈഫ് കെയറിന്റെ ചെയര്‍മാനും, സീസണ്‍ ടു വെഞ്ചര്‍ മാനേജിങ് പാര്‍ട്ണര്‍ ആന്‍ഡ് സി ഇ ഒ യുമായ സാജന്‍ പിള്ള, സ്വാസ്ത് പ്രസിഡന്റും സഹ സ്ഥാപകയുമായ ലത ഹരിഹരന്‍ കെ പി ഹരി (സ്‌പെറിഡിയന്‍ ടെക്‌നോളജി), സഞ്ജയ് (സിംപ്ലയിന്‍ ടെക്‌നോളജി), റിയല്‍ എസ്‌റ്റേറ്റര്‍ മാത്യു തോമസ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ഐ ടി കമ്പനിയായ റെക്കറിംഗ് ഡെസിമല്‍സും പരിപാടിയുടെ സ്‌പോണ്‌സര്‍മാരാണ്.

ഒരു വ്യാഴവട്ടകാലമായി കേരളത്തിലെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രൊഫൊഷനല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ ‘എജുകെറ്റ് എ കിഡ്’ നടത്തിയ പ്രവര്‍ത്തനങ്ങളെ അവര്‍ പ്രകീര്‍ത്തിച്ചു. സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ പരിപാടിയുടെ ആകര്‍ഷണമായിരുന്നു സൂസന്‍ ഡാനിയല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട് ട്രസ്റ്റ് സെക്രട്ടറി ജയ് ജോണ്‍സണ്‍, സാമ്പത്തിക വിദഗ്ദന്‍ പോള്‍ കാള്‍റ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നിരവധിപ്രമുഖര്‍ പരിപാടികള്‍ക്കെത്തിയിരുന്നു.

 

സ്‌പോണ്‌സര്‍മാരായ ഡോ.ശ്യാം കിഷന്‍, സാജന്‍ പിള്ള, ലത ഹരിഹരന്‍, കെ. പി. ഹരി, ശ്രീലത (യു എസ് ടി ഗ്ലോബല്‍), സഞ്ജയ് ഇളയാട്ട്, മാത്യു തോമസ്, ബല്‍ബീര്‍സിങ് എന്നിവരെ ആദരിച്ച ചടങ്ങില്‍ സെക്രട്ടറി ശ്രീ സുനില്‍ രവീന്ദ്രന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഐ ടി കമ്പനിയായ റെക്കറിംഗ് ഡെസിമല്‍സും പരിപാടിയുടെ സ്‌പോണ്‌സര്‍ മാരായിരുന്നു.

 

ഓംമിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ രവി വെള്ളത്തിരി നന്ദി അറിയിച്ചു. വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചു അന്‍പത്തിയയ്യാരിത്തോളം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി അറിയിച്ച അദ്ദേഹം, ഇനിയും ഈവര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ മുപ്പത്തിയൊന്നിനുമുന്പായി അവ എത്തിക്കാമെന്നും സഭാവനകള്‍ക്കു നിയമാനുസൃതമായ നികുതിയിളവ് ലഭ്യമാണെന്നും അറിയിച്ചു. ധന്യ പ്രണാബ് പരിപാടികള്‍ നിയന്ത്രിച്ചു.

Share This:

Comments

comments