സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 144ാം ജന്മ വാര്‍ഷികം ആഘോഷിച്ചു.

0
105
പി പി ചെറിയാന്‍.

നോര്‍വാക്ക് (കാലിഫോര്‍ണിയ): വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (കാലിഫോര്‍ണിയ)യുടെ ആഭിമുഖ്യത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144ാം ജന്മദിന വാര്‍ഷികം ആഘോഷിച്ചു. 1875 ഒക്ടോബര്‍ 31 ന് ജനിച്ച പട്ടേല്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് 1950 ഡിസംബര്‍ 15 നാണ് അന്തരിച്ചത്.

 

പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യ ഗവണ്മെണ്ട് പ്രഖ്യാപിച്ച ‘രാഷ്ട്രീയ ഏകതാ ദിവസ’മായി ആചരിച്ച ഒക്ടോബര്‍ 31 ന് സനതം ദര്‍മ ടെംബിലിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

 

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച സര്‍ദാര്‍ പട്ടേലിന്റെ ഛായാചിത്രം ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രാഷ്ട്ര പുനര്‍ നിര്‍മാണത്തിലും സര്‍ദാറിന്റെ സ്വാധീനം എന്നും സ്മരിക്കപ്പെടുമെന്ന് ചെയര്‍മാന്‍ ബി യു പട്ടേല്‍ പറഞ്ഞു. പട്ടേലിന്റെ ഐക്യാഹ്വാനം ഉള്‍ക്കൊണ്ടു ഇന്ത്യന്‍ വംശജര്‍ ഒന്നിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

ചെയര്‍മാന്‍, കൊ ചെയര്‍മാന്‍, അവദേശ് അഗര്‍വാള്‍, വിലാസ് യാദവ്, കേശവ് ലാല്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന ദീപം കൊളുത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യയുടെ ആദ്യ ഡപ്യൂട്ടി പ്രധാനമന്ത്രി (19471950) പദം അലങ്കരിച്ച പട്ടേല്‍ ദേശീയ ഐക്യം നില നിര്‍ത്തുന്നതിനും, സമാധാനം പുനഃസ്ഥാപിക്കുന്നതിനും വഹിച്ച പങ്ക് ‘ഐയേണ്‍ മാന്‍ ഓഫ് ഇന്ത്യ’എന്ന സ്ഥാനത്തിന് പട്ടേലിനെ അര്‍ഹനാക്കിയതായി അനുസ്മരണാ പ്രസംഗത്തില്‍ വിലാസ് യാദവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അയച്ച സന്ദേശം ചടങ്ങില്‍ വായിച്ചു. പട്ടേലിന്റെ ജന്മ വാര്‍ഷികം ആഘോഷിക്കുവാന്‍ മുന്‍കൈ എടുത്തവരെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുഹാനിയുടെ സ്ഥാനവും ചടങ്ങില്‍ വായിച്ചു.

Share This:

Comments

comments