ന്യൂലൈഫ് മിനിസ്ട്രിയുടെ വാര്‍ഷീക കണ്‍വന്‍ഷന്‍ ഡാളസില്‍ നവംബര്‍ 8 ന് ആരംഭിക്കുന്നു.

0
110

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: ന്യൂലൈഫ് മിനിസ്ട്രിയുടെ 32 മത് വാര്‍ഷീക കണ്‍വന്‍ഷന്‍ ഗാര്‍ലന്റ് ഐപിസി ഹെബ്രോന്‍ സഭാ മന്ദിരത്തില്‍ നവംബര്‍ 8 ന് തുടക്കം കുറിക്കുന്നു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയല്‍ വൈകിട്ട് 6.30 ന് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇന്ത്യയില്‍ നിന്ന് കടന്നു വരുന്ന പാസ്റ്റര്‍ സാം കുമരകമാണ് ഈ കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകന്‍. ശ്രുതി മധുര ഗായകനും, വേദ പണ്ഡിതനുമായ സാം കുമരകം വിവിദ ദേശങ്ങളില്‍ ഇതിനോടകം സുവിശേഷ ദീപ ശിഖയുമായ് അനവധി വേദികള്‍ പങ്കിട്ടുണ്ട്.

 

എല്ലാ ദിവസവും വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം 9 മണിക്ക് സമാപിക്കും. ഡാളസ് വര്‍ഷിപ്പ് ടീം ഗാനശുശ്രൂഷക്ക് നേതൃത്യം വഹിക്കും. വിശുദ്ധ സഭാ യോഗത്തോടെ പത്താം തീയതി കണ്‍വന്‍ഷന്‍ സമാപിക്കും.

 

കണ്‍സ്റ്റഷന്‍ സ്ഥലം: 1pc Hebron, 1751 wall st, Garland.Tx.75041,
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയല്‍: 713 277 8647

Share This:

Comments

comments