കെന്റുക്കി ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് അട്ടിമറി വിജയം.

0
156
Andy Beshear smiles during the final Kentucky gubernatorial debate between incumbent Republican Matt Bevin and Democratic candidate Andy Beshear on Tuesday, Oct. 29, 2019 in Highland Heights, Ky. (Albert Cesare/The Cincinnati Enquirer via AP, Pool)
പി പി ചെറിയാന്‍.

കെന്റുക്കി: നവംബര്‍ 5 ന് കെന്റുക്കി ഗവര്‍ണര്‍ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണറെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാര്‍ട്ടി അട്ടിമറി വിജയം നേടി. ആന്റി ബഷീയര്‍ (അചഉഥ ആഅടഒഋഅഞ) ആണ് ഇവിടെ വിജയിച്ചത്. കണ്‍സര്‍വേറ്റീവ് സ്‌റ്റേറ്റായി അറിയപ്പെടുന്ന കെന്റുക്കിയിലെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. യുഎസ് സെനറ്റ് സീറ്റും, അഞ്ചു യുഎസ് ഹൗസ് സീറ്റിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിരുന്നത്.

 

പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും അടുത്ത ഗവര്‍ണറായിരുന്ന പരാജയപ്പെട്ട മാറ്റ് ബെവിന്‍ നവംബര്‍ 4 ന് ട്രംപ് ഇവിടെ വന്‍ റാലി സംഘടിപ്പിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പിച്ച ഗവര്‍ണര്‍ പദവിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി തട്ടിയെടുത്തത്.

 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണര്‍ ബെവിന്‍ വോട്ടര്‍മാരുടെ അപ്രീതി നേടിയിരുന്നു. 400,000 പേര്‍ക്ക് മെഡിക്കെയ്‌സ് നിഷേധിക്കുമെന്ന് ബെവിന്‍ ഭീഷിണി മുഴക്കിയത് പരാജയത്തിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.

 

ബെവിന്റെ പരാജയം ട്രംപിനേറ്റ കനത്ത പ്രഹരമാണ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്ന സംസ്ഥാനമാണ് കെന്റുക്കി.

Share This:

Comments

comments