ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ സകല വിശുദ്ധരുടേയും തിരുനാള്‍ ആചരിച്ചു.

0
131

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ദേവാലയത്തില്‍ സകല വിശുദ്ധരുടേയും തിരുനാളിനോടനുബന്ധിച്ച് മതബോധന വിദ്യാര്‍ത്ഥികള്‍ വിശുദ്ധരുടെ വേഷത്തില്‍ പരേഡ് നടത്തുകയുണ്ടായി. വികാരി ഫാ. തോമസ് കടുകപ്പള്ളിലും മതബോധന അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ഹാലോവീന്‍ കഴിഞ്ഞു നടത്തുന്ന ഈ പരേഡ് കാലാകലങ്ങളായി ഉപയോഗിച്ചുവരുന്ന ബീഭത്സങ്ങളായ വേഷവിധാനങ്ങള്‍ ഉപയോഗിച്ച്, കുട്ടികള്‍ക്ക് ജീവിതവിശുദ്ധിയും, ധാര്‍മ്മികമൂല്യങ്ങളും പ്രാവര്‍ത്തികമാക്കി അള്‍ത്താരവണക്കത്തിനു യോഗ്യരായവരെ അനുസ്മരിക്കാനും അനുകരിക്കാനും കുട്ടികള്‍ക്ക് ഉത് പ്രേരണ നല്‍കുന്ന ഒന്നായിരുന്നു.

 

വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കിയ രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി വിശുദ്ധരുടെ ജീവിത രീതിയെക്കുറിച്ച് സംസാരിക്കുകയും, സീറോ മലബാര്‍ സഭയില്‍ പ്രസ്തുത തിരുനാള്‍ ഉയിര്‍പ്പ് കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചതന്നെയെന്ന വസ്തുത അനുസ്മരിക്കുകയും ചെയ്തു. നാനൂറോളം കുട്ടികള്‍ വിവിധ വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞു.

Share This:

Comments

comments