എന്‍വൈഎംബിസി 56 ചീട്ട് കളി മല്‍സരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

0
198

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സംഘടിപ്പിക്കുന്ന അന്‍പത്തിയാറ് ചീട്ട് കളി മല്‍സരം നവംബര്‍ 9 ന് ന്യൂ യോര്‍ക്ക് എല്‍മണ്ടില്‍ കേരളാ സെന്ററില്‍ വെച്ച് നടത്തപെടുന്നു. ഇരുപതില്‍പരം ടീമുകള്‍ പങ്കെടുക്കുന്നു. അമേരിക്കയുടെ വിവിധ സ്‌റ്റെയിറ്റുകളില്‍ നിന്നു മലയാളി ടീമുകള്‍ മല്‍സരിക്കും.

 

വിജയികള്‍ക്ക് ക്യാഷ് െ്രെപസ് കൂടാത എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കുന്നു. ടൂര്‍ണ്ണമെന്റെ ഗ്രാന്റ സ്‌പോണ്‍സര്‍ എബ്രാഹം ഫിലിപ്പ് ആണ്. സ്‌പോണ്‍സര്‍ മാരായി ജേക്കബ് എബ്രാഹം (സജി ഹെഡ്ജ്), ജോണ്‍സന്‍ ജോണ്‍, വിന്‍സന്റ് റ്റി സിറിയക്ക്, തോമസ് കോലടി, സ്റ്റാന്‍ലി കളത്തില്‍ എന്നിവര്‍ ആണ്.

Share This:

Comments

comments