ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്കാ ദൈവാലയംമാര്‍ മാത്യു മൂലക്കാട്ട് സന്ദര്‍ശിച്ചു.

0
107

ജോയിച്ചൻപുതുക്കുളം.

ഡിട്രോയിറ്റ്: ഒക്‌റ്റോബര്‍ 30 ബുധനാഴ്ച്ച ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ദൈവാലയം അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് സന്ദര്‍ശിച്ചു. വൈകുന്നേരം 7 മണിക്ക് വി .കുര്‍ബ്ബാന അര്‍പ്പിക്കുകയും അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും ഇടവക വികാരി റെവ ജോസെഫ് ജെമി പുതുശ്ശേരില്‍ ,റെവ ബിജു ചൂരപ്പാടത്തു (OFM -CAP)എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു .

 

തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ഏറെ നേരം ഇടവക ജനങ്ങളുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തു .ദശ വത്സരം ആഘോഷിക്കുന്ന ദൈവാലയത്തിനു അഭിവന്ദ്യ പിതാവിന്റെ സന്ദര്‍ശനം വലിയ ഉണര്‍വ് നല്‍കി .

Share This:

Comments

comments