ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.

0
124

മാർട്ടിൻ വിലങ്ങോലിൽ.

ഡാളസ് : സഭയുടെ ശബ്ദമായി, സത്യത്തിന്റെ സാക്ഷ്യമായി  ഷെക്കെയ്ന ടെലിവിഷൻ അമേരിക്കയിൽ ലോഞ്ച് ചെയ്തു.  ഡാലസിലെ സെന്റ് തോമസ്   സീറൊ മലബാർ ഫൊറോന ദൈവാലയത്തിൽ ഒക്ടോബർ 27 നു  നടന്ന ചടങ്ങിൽ ചിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഓദ്യോദിക ഉദ്ഘാടനം നിർവ്വഹിച്ചു.  ഫൊറോനാ വികാരി  ഫാ. ജോഷി എളമ്പാശ്ശേരിൽ, ഷെക്കെയ്ന  ടിവി ചെയർമാൻ  ബ്രദര്‍ സന്തോഷ് കരുമാത്ര,  യുഎസ്  കോര്‍ഡിനേറ്റര്‍ ജിബി പാറക്കല്‍ ,  അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ രാജ് കുമാർ  തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഷെക്കെയ്ന ടിവിക്ക് ആശംസകൾ അർപ്പിച്ച  മാർ ജേക്കബ് അങ്ങാടിയത്ത്  ചാനലിന്റെ  എല്ലാ പ്രവർത്തനങ്ങൾക്കും കർത്താവ്  ജീവനും  പ്രകാശവുമാകട്ടെയെന്നു പറഞ്ഞു.  ചാനലിന്റെ പ്രവർത്തനങ്ങൾ ബ്രദര്‍ സന്തോഷ് കരുമാത്ര വിശദീകരിച്ചു.   സഭാ പിതാക്കന്മാരുടെ അംഗീകാരത്തോടെയും  ആശംസകളോടെയുമാണ് വിശ്വാസ പ്രഘോഷണം മുൻനിർത്തിയുള്ള  ഈ മാധ്യമ ശുശ്രൂഷാ ചാനൽ.

24 മണിക്കൂറും പ്രവർത്തന നിരതമായ ഈ ക്രൈസ്തവ സാറ്റലൈറ്റ് വാർത്താ ചാനൽ യുട്യൂബ് സ്ട്രീമിങ്ങിലും,   ഉടൻ  യപ്പ്, റോക്കു പ്ലാറ്റ്ഫോമുകളിലുടെയും ലഭ്യമാണ്.  ബ്രദര്‍ സന്തോഷ് കരുമാത്ര,  ഫാ. ജോഷി എളമ്പാശ്ശേരിൽ,  ജിബി പാറക്കല്‍ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Share This:

Comments

comments