കേരള സ്റ്റില്‍ ബ്യൂട്ടിഫുള്‍ ഫോട്ടോ ഗ്രാഫി മത്സരം.

0
388

സാലിം ജീറോഡ്‌.

കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടുറിസം പദ്ധതിയുടെ പ്രചാരണത്തിന് ദേശീയ അന്തര്‍ ദേശീയ ഫോട്ടോ പ്രദര്‍ശനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹകരണത്തോടെ ഗ്രീന്‍ കെയര്‍ മിഷനും ആള്‍  കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനും
ചേര്‍ന്ന് കേരള സ്റ്റില്‍ ബ്യൂട്ടിഫുള്‍ എന്ന പേരില്‍ ഒരു  ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. നമ്മുടെ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് കരുത്തുപകരുകയാണ് ലക്ഷ്യം.
മഹാപ്രളയത്തിലും തകരാത്ത കേരളത്തിന്റെ പ്രകൃതി ഭംഗി, സംസ്‌കാരം, ഒരുമ, ദയാനുഭൂതി, രുചി ഭേദങ്ങള്‍, ഉത്സവാഘോഷങ്ങള്‍, സാഹസിക സഞ്ചാര വീഥികള്‍, ഗ്രാമ്യ ജീവിതം തുടങ്ങിയ കേരളീയ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ മികവോടെ ഒപ്പിയെടുത്തു അവതരിപ്പിക്കപ്പെടും വിധമാണ് ഫോട്ടോഗ്രാ
ഫി മത്സരം ഒരുക്കുന്നത്.

നിയമാവലി
12ഃ18 ഇഞ്ച് സൈസിലുള്ള ഫോട്ടോ പ്രിന്റ് ആണ് അയക്കേണ്ടത്
ഒരാള്‍ക്ക് മൂന്നു ചിത്രങ്ങള്‍ വരെ അയക്കാം.
പേര്, വിലാസം, ഫോണ്‍, ഇമെയില്‍ വയസ്സ് അടങ്ങിയ ബയോഡാറ്റ പൂരിപ്പിച്ച് തപാലില്‍/കൊറിയര്‍ അയക്കേണ്ടതാണ്.
ഫോട്ടോകള്‍ കിട്ടേണ്ട അവസാന തീയതി 2019 നവംബര്‍ 30.
മത്സരത്തിനയക്കുന്ന ഫോട്ടോകളുടെ സോഫ്റ്റ് കോപ്പി സലൃമഹമുവീീേരീിലേേെ@ഴാമശഹ.രീാ ഇമെയില്‍ അഡ്രസ്സില്‍. അയക്കേണ്ടതാണ്.
മത്സരത്തിന് ലഭിക്കുന്ന ഫോട്ടോകള്‍ നമ്മുടെ ടൂറിസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഗ്രീന്‍ കെയര്‍ മിഷന്‍ അധികാരം ഉണ്ടായിരിക്കും.
ജൂറി തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍ ഫോട്ടോ എക്‌സിബിഷനില്‍  പ്രദര്‍ശിപ്പിക്കുന്നതാണ്.
സമ്മാനാര്‍ഹമാവുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം കമ്മിറ്റിയില്‍ നിക്ഷിപ്തമായി
രിക്കും.
ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
മത്സരത്തിനുള്ള ചിത്രങ്ങളുടെ പ്രിന്റ് അയക്കേണ്ടവിലാസം: ടൗേറശീജലുുലൃഹശഴവ,േ ഠവമി്‌ലലൃ ഇീാുഹലഃ, ഋിഴഹശവെ ഇവൗൃരവ, ചമറമസമ്ൗ 673011, ഗീ്വശസീറല
ഒന്നാം സമ്മാനം: തായ്‌ലന്‍ഡില്‍ ഒരാള്‍ക്ക് മൂന്നു പകലും രണ്ടു രാത്രിയും താമസത്തോടെയുള്ള  ടൂര്‍ പാക്കേജ്.
രണ്ടാം സമ്മാനം: ടെന്റാഗ്രാമിന്റെ മൂന്നാര്‍ റിസോര്‍ട്ടില്‍ രണ്ടുപേര്‍ക്കു ഒരു ദിവസത്തെ താമസവും ഭക്ഷണവും
മൂന്നാം സമ്മാനം: ടെന്റാഗ്രാമിന്റെ വയനാട് അരണമല റിസോര്‍ട്ടില്‍ രണ്ടുപേര്‍ക്കു താമസവും ഭക്ഷണവും.

അജീബ് കൊമാച്ചി
ചെയര്‍മാന്‍,
കേരള ഫോട്ടോഗ്രഫി
കോണ്ടസ്റ്റ്
+91 9847 864080

ജ്യോതിഷ്
ജനറല്‍ കണ്‍വീനര്‍,
കേരള ഫോട്ടോഗ്രഫി കോണ്ടസ്റ്റ്
+91 7994 49 28 99

കെ.ടി.എ നാസര്‍
കോഡിനേറ്റര്‍
കേരള ഫോട്ടോഗ്രഫി കോണ്ടസ്റ്റ്
9544900129

Share This:

Comments

comments