പതിനാറു വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ച യുവാവ് രണ്ടു മൈല്‍ നടന്ന് അത്യാഹിത വിഭാഗത്തില്‍.

0
744
പി പി ചെറിയാന്‍.

ഫിലഡല്‍ഫിയ: മാരക പ്രഹരശേഷിയുള്ള ഓട്ടോമാറ്റിക് റൈഫിളില്‍ നിന്നും പാഞ്ഞുവന്ന 16 വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചിട്ടും, നിലത്തു വീണ യുവാവ് അവിടെ നിന്നും എഴുന്നേറ്റ് രണ്ടു മൈല്‍ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയതായി പൊലീസ്.

 

ഒക്ടോബര്‍ 25 വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഈ അത്ഭുതം വൈദ്യശാസ്ത്രത്തെയും ഡോക്ടര്‍മാരെയും ഒരുപോലെ ഞെട്ടിച്ചു.

 

ഫിലാഡല്‍ഫിയ കെന്‍സിങ്ടണ്‍ പരിസരത്തു വച്ചായിരുന്നു 27 വയസ്സുകാരനു വെടിയേറ്റത്. ഇടത്തെ ഇടുപ്പെല്ല്, നെ!ഞ്ച്, ഷോള്‍ഡര്‍, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് വെടിയുണ്ടകള്‍ തറച്ചതെന്ന് ഫിലഡല്‍ഫിയ പൊലീസ് വ്യക്തമാക്കി. ടെംപിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

 

സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകള്‍ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി അവിടെ നിന്നും കാറില്‍ കയറി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സമീപ പ്രദേശങ്ങളിലുള്ള ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരുന്നു.

Share This:

Comments

comments