ന്യൂയോര്‍ക്ക് : 2020 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ യു.എസ്. ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നില്ലെന്ന് തുള്‍സി ഗബാര്‍ഡ്.
2012 മുതല്‍ തുടര്‍ച്ചയായി ഹവായില്‍ നിന്നും യു.എസ്. ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തുള്‍സി യു.എസ്. ഹൗസിലെ ആദ്യ ഹിന്ദു അംഗമായിരുന്നു.
യു.എസ്. പ്രസിഡന്റ് ഡമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിക്കുന്നതിന് നാമ നിര്‍ദ്ദേശം സമര്‍പ്പിച്ച തുള്‍സി, ഓവല്‍ ഓഫീസിലേക്കുള്ള പ്രവേശനം സാധ്യമാകുമോ എന്ന പരീക്ഷണത്തിലാണ്. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് ശതമാനം മാത്രം വോട്ടുകള്‍ നേടിയ തുള്‍സി സ്ഥാനാര്‍ത്ഥി നിരയില്‍ വളരെ പുറകിലാണ്.
2016 ല്‍ പ്രസിഡന്റ് ട്രമ്പിനോടു പരാജയപ്പെട്ട ഹില്ലരി ക്ലിന്റനുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഡമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനം 2016 ല്‍ തുള്‍സി രാജി വെച്ചതു നേതാക്കളുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.
ഇന്ത്യന്‍ വംശജയല്ലെങ്കിലും, ഹൈന്ദവ വിശ്വാസിയായ തുള്‍സി ഭഗവത് ഗീത ഉയര്‍ത്തി പിടിച്ചാണ് ആദ്യമായി യു.എസ്. പ്രതിനിധി സഭയില്‍ സത്യപ്രതിജ്ഞ എടുത്ത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തിയതിന് തുള്‍സിയെ ചില ഹിന്ദു നാഷ്ണലിസ്റ്റുകളും വിമര്‍ശിച്ചിരുന്നു. വൈറ്റ് നാഷ്ണലിസ്റ്റും, മാധ്യമങ്ങളും ഒരു പോലെ വിമര്‍ശിക്കുന്ന തുള്‍സിയെ സംബന്ധിച്ചു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക എന്നതു ഒരു സ്വപ്‌നം മാത്രമാണ്.
Thanks