രൂപാന്തരത്തിന്റെ അനുഭവം അനിവാര്യം: എം.സി.അലക്‌സാണ്ടര്‍.

0
120

ജോയിച്ചൻ പുതുക്കുളം.

ഡാളസ്. വളരെ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന ഡാളസിലെ വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനകൂട്ടം ജാതിമത വ്യത്യാസംകൂടാതെ ഏവര്‍ക്കും വേണ്ടി രോഗസൗഖ്യ ്രപാര്‍ത്ഥനയും, വിവിധഇനത്തില്‍ മാനസീകഅസ്വസ്ഥകള്‍ നേരിടുന്നവ്യക്തികള്‍ക്കും വേണ്ടിയുള്ള ഫാമിലികൗണ്‍സിലിംഗും നടത്തിവരുന്നു.

 

ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍മാര്‍ത്തോമാ ചര്‍ച്ചില്‍ എല്ലാവെള്ളിയാഴ്ചകളിലും രാവിലെ പത്തുമണി മുതല്‍1 2 മണി വരെ വികാരിയുടെ നേതൃത്വത്തില്‍ മധ്യസ്ഥപ്രാത്ഥനയും വേദധ്യാനവുംനടത്തിവരുന്നു. ഇടവകവികാരി റവ.മാത്യു ജോസഫ്, ബേസ്ക്യാമ്മ ശുഭയും ചേര്‍ന്നാണ് കൗണ്‍സലിംഗ് നടത്തിവരുന്നത്. വളരെ പ്രശംസനീയമായ ആല്മീക പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്ന ഇവരെ ഡാളസിലെ വിശാസികള്‍വളരെ ആദരവോടുകൂടിയാണ് കാണുന്നത് .

 

ഒക്ടോബര്‍ 18 വെള്ളിയാഴ്ച നടന്ന ഉപവാസയോഗത്തില്‍ എം.സി.അലക്‌സാണ്ടര്‍ വേദവചനം പ്രസംഗിച്ചു.അപ്പോസ്‌തോല പ്രവര്‍ത്തികള്‍ 9 അദ്ധ്യായം ഒന്ന് മുതലുള്ള വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ശൗലിനു ഉണ്ടായതായ രൂപാന്തരം ക്രിസ്തീയ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതിന്റെ ആവശ്യം വരച്ചുകാട്ടി. രൂപാന്തരത്തിലൂടെ ഭവനത്തിലും, സമൂഹത്തിലും ഓരോവ്യക്തികളും ക്രിസ്തുവിന്റെസാക്ഷികളാകുവാന്‍ വിശ്വാസകൂട്ടത്തെ ആഹ്വാനം ചെയ്തു.

Share This:

Comments

comments