മിസ് വേള്‍ഡ് അമേരിക്ക മത്സരത്തിന് ശ്രീ സെയ്‌നി ഉള്‍പ്പെടെ 5 പേര്‍.

0
361
പി പി ചെറിയാന്‍.

ലാസ് വേഗസ്: മിസ് വേള്‍ഡ് അമേരിക്കാ 2019 മത്സരത്തിന് വിജയ പ്രതീക്ഷയുമായി മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് (2018) സൗന്ദര്യ റാണി ശ്രീ സെയ്‌നി (23) ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ലാസ് വേഗസിലേക്ക്.

 

ഒക്ടോബര്‍ 12 ന് ലാസ് വേഗസിലെ ന്യൂ ഓര്‍ലിയന്‍സ് ഹോട്ടലിലില്‍ മത്സരത്തിന് വേദി ഒരുങ്ങിയിരിക്കുന്നത്.

അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് കൊളംമ്പിയായില്‍ നിന്നുമുള്ളവരാണ് മത്സരത്തില്‍ മാറ്റുരക്കുക.

 

വാഷിംഗ്ടണ്‍ സിയാറ്റില്‍ നിന്നുള്ള സെയ്‌നിയെ കൂടാതെ, മല്‍ജു ബാംഗ്ലൂര്‍ (22), ലോസ് ഗോമാന്‍ (20), ഐദാവ, അമൂല്യ ചാവ (17), കന്‍സാസ് എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.

 

പന്ത്രണ്ട് വയസ്സ് മുതല്‍ ഹൃദയ തകരാറിന് പേസ് മേക്കര്‍ ഉപയോഗിച്ച് വരുന്ന, ഒരിക്കല്‍ പോലും ഡാന്‍സ് ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സെയ്‌നിയാണ് മത്സരത്തില്‍ വിജയ പ്രതീക്ഷയുമായി പങ്കെടുക്കുന്നത്.

 

പഞ്ചാബില്‍ നിന്നുള്ള മാതാപിതാക്കളോടൊപ്പം ഏഴാം വയസ്സിലാണ് സെയ്‌നി വാഷിംഗ്ടണിലെത്തുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി, ഡാന്‍സിലും, അഭിനയത്തിലും പരിശീലനം നേടിയ സെയ്‌നി പേജന്റ് മത്സരങ്ങളില്‍ മനോഹരമായി നൃത്തം ചെയ്തിരുന്ന 2018 ല്‍ മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡ് (2018), 2017 ല്‍ മിസ്സ് ഇന്ത്യയുടെ എസ് എ യുമായി സെയ്‌ന കിരീടം ചൂടിയിരുന്നു.

Share This:

Comments

comments