ഡാലസ് സെന്റ് മേരീസ് വലിയപള്ളിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവത്കരണ നടത്തം സംഘടിപ്പിച്ചു.

0
131

ജോയിച്ചൻ പുതുക്കുളം.

ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയപള്ളിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28-നു ശനിയാഴ്ച രാവിലെ 8 മണിക്ക് കോപ്പേല്‍ ആന്‍ഡ്രൂ ബൗണ്‍ പാര്‍ക്കില്‍ 5കെ നടത്തം (ചാമത്തോണ്‍) നടത്തി.

 

വികാരി റവ.ഫാ. രാജേഷ് ജോണിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവത്കരണത്തിനുവേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്. കാന്‍സര്‍ രോഗികളുടെ സഹായത്തിനും, കാന്‍സര്‍ വിമുക്തരായവരുടെ ബോധവത്കരണത്തിനും ഫ്രണ്ട്‌സ് ഓഫ് മാക്‌സ്‌ബോബെറ്റും ചേര്‍ന്നു സംഘടിപ്പിച്ച പരിപാടിയാണ് ചാമത്തോണ്‍ 5കെ നടത്തം. 150 പേര്‍ പങ്കെടുത്ത ഈ പരിപാടി വന്‍ വിജയമായിരുന്നു.

Share This:

Comments

comments