സുവിശേഷ ദൗത്യത്തില്‍ പങ്കാളികളാകുവീന്‍ കെ എസ് മാത്യു.

0
98

ജോയിച്ചൻ പുതുക്കുളം.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെട്ട മാര്‍ത്തോമാ സഭയിലെ എല്ലാ ഭദ്രാസനങ്ങളിലും സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 6 വരെ സംഘടിപ്പിച്ച മാര്‍ത്തോമാ സന്നദ്ധ സുവിശേഷകസംഘ വാരത്തോടനുബന്ധിച്ചു ഒക്‌ടോബര്‍ ആറാംതീയതി ഞായറാഴ്ച ഡാളസ് സെന്റ് പോള്‍സ് ഇടവകയിലും വാരാചരണം നടത്തപ്പെട്ടു

ഇല്ലായ്മയുടെ അനുഭവത്തില്‍ നിന്നും ഉടലെടുത്തതാണ് മാര്‍ത്തോമാ സന്നദ്ധ സുവിശേഷ സംഘമെന്ന് സെന്റ് പോള്‍സ് ഇടവക വൈസ് പ്രസിഡണ്ട് ശ്രി കെ.എസ മാത്യു പുതു തലമുറയിലെ ഇടവാംഗംഗങ്ങളെ ഓര്‍മപ്പെടുത്തി. ഇന്ന് ലോകമകമാനവും പടര്‍ന്നു പന്തലിച്ച മാര്‍ത്തോമാ സഭയുടെ വളര്‍ച്ചയുടെ രഹസ്യം ആരാധന, സാക്ഷ്യം എന്നിവയില്‍ നിന്നും ഉടലെടുത്തതാണെന്നു മാത്യു ഉത്‌ബോധിപ്പിച്ചു.ഈ സുവിശേഷ ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.

 

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷകള്‍ക്ക് റവ, മാത്യു ജോസഫ് (മനോജ് അച്ചന്‍), ശ്രീ.സജി ജോര്‍ജ്, ഉമ്മന്‍ ജോണ്‍, ജോസഫ് (ജിനു) എന്നിവര്‍ നേതൃത്വം നല്കി.

Share This:

Comments

comments