ഫിലഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തൊഴിലവസരങ്ങള്‍.

0
135

ജോയിച്ചൻ പുതുക്കുളം.

ഫിലഡല്‍ഫിയ: രാജ്യത്തെ നാലാമത്തെ വലിയ പോലീസ് സേനയായ ഫിലഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍.

 

ഒക്‌ടോബര്‍ 7 മുതല്‍ നവംബര്‍ 22 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ശമ്പളസ്‌കെയില്‍ 54.856 ഡോളറില്‍ ആരംഭിക്കുന്നതാണ്. 22 വയസ് പൂര്‍ത്തിയായവര്‍ക്കും ഹൈസ്കൂള്‍ ഡിപ്ലോമയോ തതുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. വെറ്ററന്‍, പോലീസ് എക്‌സ്‌പ്ലോളര്‍ മുന്‍ഗണന ലഭിക്കേണ്ടവര്‍ അപേക്ഷയില്‍ പ്രത്യേകം കാണിച്ചിരിക്കണം. 6600 പോലീസ് ഓഫീസേഴ്‌സിനെ കൂടാതെ 800 സിവിലിയന്‍ ഉദ്യോഗസ്ഥരുള്‍പ്പടെ 7400 പേര്‍ അടങ്ങുന്നതാണ് സേന.

 

ഏഷ്യന്‍ വംശജരായ 481 പുരുഷന്മാരും, 217 സ്ത്രീകളും ഉള്‍പ്പടെ സേനയില്‍ പ്രവര്‍ത്തിക്കുന്നു. മൂന്ന് ഇന്ത്യന്‍ വംശജരും പ്രവര്‍ത്തിക്കുന്നുണ്ട്. ചീഫ് ഇന്‍സ്‌പെക്ടര്‍ സിന്ധ്യ ഡോള്‍സിയാണ് റിക്രൂട്ട്‌മെന്റിന്റെ ചുമതലവഹിക്കുന്നത്.

 

140 മൈല്‍ ചുറ്റളവില്‍ 1.5 മില്യന്‍ ജനങ്ങള്‍ അധിവസിക്കുന്ന ഫിലഡല്‍ഫിയയിലെ പ്രഥമ നിയമസംരക്ഷണ സേനയാണ് പോലീസ് സേന. ധാരാളം സ്ഥാനകയറ്റത്തിനുള്ള അവസരങ്ങള്‍ ലഭ്യമാണ്.

 

സെപ്റ്റംബര്‍ 29-നു നടന്ന ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് യു.എസ്.എയുടെ ചടങ്ങിലാണ് ഏഷ്യന്‍ വംശജരായ ആളുകള്‍ക്കുവേണ്ടി റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinphillypd.com

, 215 683 2677 (COPS)

Share This:

Comments

comments