ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ പ്രഥമ രജിസ്‌ട്രേഷന്‍ കിക്കോഫിന് ഡാളസില്‍ ഗംഭീര തുടക്കം.

0
151

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: അടുത്ത വര്‍ഷം ജൂലൈ മാസം രണ്ടാം വാരം നടക്കാനിരിക്കുന്ന ഫോമാ അന്തര്‍ദേശിയ റോയല്‍ കണ്‍വെന്‍ഷന്റെ പ്രഥമ രജിസ്‌ട്രേഷന്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ചാമത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് നാടാടെയുള്ള കണ്‍വന്‍ഷന്‍ കിക്കോഫ് മീറ്റിങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ഡാളസ് മലയാളീ അസോസിയേഷന്‍ ആതിഥ്യം വഹിച്ച കിക്ക് ഓഫ് മീറ്റിംഗില്‍, ഡാളസിലെ സാമൂഹീക, സാംസ്കാരിക, വ്യവസായ രംഗത്തുള്ള ആദരണീയരായ പ്രമുഖര്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ കണ്‍വന്‍ഷന്‍ രജിഷ്ട്രേഷന്‍, വളരെ അനായാസകരമായും, സുതാര്യമായും ഓണ്‍ലൈന്‍ വഴി വേഗത്തില്‍ ചെയ്യാവുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ ലിങ്കില്‍ കൂടി എത്രയും വേഗം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും http://fomaa.com/fomaa-ocean-cruise-convention/

 

ഫോമാ അന്തര്‍ദേശിയ റോയല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍, കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ പാക്കേജ് വിവരങ്ങള്‍, കാര്യ പരിപാടികള്‍ തുടങ്ങിയവ മീറ്റിങ്ങില്‍ വിശദീകരിച്ചു. രണ്ടായിരത്തി പന്ത്രണ്ടില്‍ നടന്ന ഫോമാ ക്രൂയിസ് കണ്‍വെന്‍ഷന്റെ വിജയ ശില്പിയായ ഫോമാ മുന്‍ പ്രസിഡന്റ് ശ്രീ ബേബി ഊരാളിലിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ക്രൂയിസ് കണ്‍വഷനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ അനുഭവ ജ്ഞാനങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. കണ്‍വന്‍ഷന്‍ ഉല്ലാസഭരിതമാകട്ടെയെന്നും, വിജയപ്രദമാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. ഫോമാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരായ സുനില്‍ തലവടി, സാം മത്തായി, പ്രസ് ക്ലബ് ഡാളസ് പ്രസിഡന്റ് റ്റി. സി ചാക്കോ ഫ്‌ലവര്‍സ് ടി. വി, ഫോമാ യുവജന പ്രതിനിധി രോഹിത് മേനോന്‍, ഷിജു അബ്രഹാം സ്‌പെക്ട്രം ഫിനാന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share This:

Comments

comments