ഡാലസ്സ് ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അനേകം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ എത്തിച്ചേർന്നു.

0
37

രവികുമാർ.

ഡാലസ്സ്  ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ   അനേകം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാൻ എത്തിച്ചേർന്നു.പുലർച്ചെ ആരംഭിച്ച് ഗണപതി ഹോമത്തിനും സരസ്വതി പൂജക്കും ശേഷം, ക്ഷേത്ര പൂജാരികളായ പത്മനാഭൻ നമ്പൂതിരി, ഗിരീഷൻ നമ്പൂതിരി, വിനീഷ് നമ്പൂതിരി . ബിനേഷ് നമ്പൂതിരി എന്നിവർ  വിജയ ദശമി ചടങ്ങുകൾ  ആരംഭിച്ചു . സ്വർണമുപയോഗിച്ച്  കുഞ്ഞുങ്ങളുടെ നാവിൻ തുമ്പിൽ അക്ഷരങ്ങൾ കോറിയിടുന്നത് കണ്ട്  മാതാപിതാക്കൾ അതീവ സന്തുഷ്ടരായി. അതിനുശേഷം കുഞ്ഞുങ്ങളുടെ  പിഞ്ചു വിരലുകളിൽ പിടിച്ചുകൊണ്ട് മാതാപിതാക്കന്മാർ,  കുട്ടികളെക്കൊണ്ട് അരിയിൽ ഹരിശ്രീ കുറിച്ചു. പൂജ വെക്കപെട്ട പുസ്തകങ്ങളും, സംഗീത ഉപകരണങ്ങളും,, പൂജയെടുപ്പിൻ നാളിൽ തിരികെ കൈപ്പറ്റാനായി അനേകം ഭക്ത ജനങ്ങളും എത്തിച്ചേർന്നിരുന്നു. ക്ഷേത്രത്തിൽ ഒമ്പതു ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങളുടെ പരിസമാസ്തി ആയിട്ടാണ് വിജയ ദശമി ആഘോഷിച്ചത്.
കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയർമാൻ രാജേന്ദ്ര വാര്യരും വിദ്യാരംഭ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു

Share This:

Comments

comments