വി. എ. തമ്പിക്കുട്ടി വടക്കും മുറിയിൽ നിര്യാതനായി.

0
275
>
പി.സി.മാത്യു.
ഡാളസ്: വി. എ. തമ്പിക്കുട്ടി വടക്കും മുറിയിൽ (71) കരോൾട്ടനിൽ നിര്യാതനായി.  ഭാര്യ: പരേതയായ ശാന്തമ്മ തമ്പി (അന്നമ്മ), മക്കൾ: റ്റീനി, റ്റിഷ.  മരുമക്കൾ: ബിജു തുണ്ടിയിൽ (കറ്റോട്), അനീഷ് ആൻഡ്രൂസ് മണലിച്ചിറയിൽ. സഹോദരി സഹോദരന്മാർ: തങ്കമ്മ, കുഞ്ഞൂഞ്ഞമ്മ, പരേതനായ കുഞ്ഞച്ചൻ വടക്കും മുറിയിൽ, കുഞ്ഞമ്മ, കുഞ്ഞുമോൾ.  പരേതൻ സെയിന്റ് തോമസ് ക്നാനായ ചർച്ചിലെ അംഗമാണ്.
ഈ വരുന്ന പതിനൊന്നാം തീയതി വൈകിട്ട് ആറു മണിയോടെ പൊതു ദർശനം ഇർവിങ് സിറ്റിയിലുള്ള സെയിന്റ് തോമസ് ക്നാനായ പള്ളിയിൽ വച്ചും, സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതു മണിയോടെ അതേ പള്ളിയിൽ ആരംഭിച് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ കരോൾട്ടണിൽ സ്ഥിതി ചെയ്യുന്ന ഫെർണോക്സ് സെമിത്തേരിയിലും നടത്തുന്നതാണ് എന്ന് വികാരി ജനറൽ റവ: ഫാ: മൂഴിയിൽ ചെറിയാൻ അറിയിച്ചു.  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ. പി. സി. മാത്യു കൊടിഞ്ഞൂർ പരേതൻ ഉൾപ്പെടുന്ന ഇരവിപേരൂർ കാവുംപാട്ടു കുടുംബാംഗമാണ്.
ദുഖിതായിരിക്കുന്ന കുടുംബാംഗങ്ങളെ വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രോവിന്സിന്റെ അനുശോചനം അറിയിക്കുന്നതായി ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡണ്ട് വര്ഗീസ് കയ്യാലക്കകം, വൈസ് പ്രസിഡന്റ് എബ്രഹാം മാലിക്കറുകയിൽ, സെക്രട്ടറി ഷേർളി ഷാജി നിരക്കൽ, തോമസ് ചെല്ലേത്, സുനിൽ ഡേവിഡ്, ഫ്രിക്സ്മോൻ മൈക്കിൾ എന്നിവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
ശുശ്രൂഷകൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം: 727 METKER STREET, IRVING, TX-75062
സെമിത്തേരിയുടെ മേൽവിലാസം: 3701 Cemetery Hill Rd., Carrollton, Tx 75007
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്:
469-774-3463 / 972-492-8029 അനീഷ് ആൻഡ്രൂസ്

Share This:

Comments

comments