ന്യൂയോര്‍ക്ക് സിറ്റിയില്‍ നാലുപേരെ ശനിയാഴ്ച പുലര്‍ച്ചെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍.

0
167
പി.പി. ചെറിയാന്‍.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ചൈനാ ടൗണില്‍ ഉറങ്ങിക്കിടന്നിരുന്ന നാലു ഭവനരഹിതരെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും, ഒരാളെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്ത സീരിയല്‍ കില്ലര്‍ റോഡ്രിഗ്‌സ് സാന്റോസിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.

 

ഒക്‌ടോബര്‍ അഞ്ചാംതീയതി ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ഭവനരഹിതനായ റോഡ്രിഗ്‌സ് വലിയൊരു ഇരുമ്പു പൈപ്പുമായി മന്‍ഹാട്ടന്‍ ചൈനാ ടൗണിലെത്തിയത്. മൂന്നു വര്‍ഷം മുമ്പ് ബ്രോങ്ക്‌സിലുള്ള സ്വവസതിയില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

 

മുമ്പ് ആറുതവണയെങ്കിലും ക്രിമിനല്‍ കുറ്റത്തിനു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനാ ടൗണില്‍ ഉറങ്ങിക്കിടന്നിരുന്ന ഓരോരുത്തരെയാണ് ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ശിരസ് റോഡില്‍ ചിതറിക്കിടക്കുന്നതായി ന്യൂയോര്‍ക്ക് പോലീസ് കമാന്‍ഡര്‍ സ്റ്റീഫന്‍ ഹൂസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്കു മാറ്റി. വിവരം ലഭിച്ചതനുസരിച്ച് എത്തിച്ചേര്‍ന്ന പോലീസ് തോളില്‍ ഇരുമ്പു പൈപ്പുമായി നില്‍ക്കുന്ന പ്രതിയെ ആണു കണ്ടത്. യാതൊരു പ്രത്യേക ലക്ഷ്യവും ഇല്ലെന്നു പോലീസിനോട് റോഡ്രിഗ്‌സ് പറഞ്ഞു. 87 മുതല്‍ 54 വയസുവരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവര്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ പോലീസ് ഇയാളുടെ ആക്രമണത്തിനു ഇരയായിട്ടുണ്ടോ എന്നകാര്യം പോലീസ് അന്വേഷിച്ചുവരുന്നു.

Share This:

Comments

comments