സര്‍പ്രൈസ് ബര്‍ത്ത് ഡെ പാര്‍ട്ടി നല്‍കാന്‍ ശ്രമിച്ച മരുമകന്‍ ഭാര്യാ പിതാവിന്റെ വെടിയേറ്റ് മരിച്ചു.

0
294
പി പി ചെറിയാന്‍.

ഫ്‌ളോറിഡാ: ഭാര്യാ പിതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനും, അറുപത്തി ഒന്നാം വയസ്സില്ക്ക് പ്രവേശിച്ച ഭാര്യാപിതാവിന് സര്‍പ്രൈസ് ബര്‍ത്ത് ഡെ പാര്‍ട്ടി നല്‍കുന്നതിനും ശ്രമിച്ച മരുമകന്‍ ബര്‍ത്ത് ഡെ ആഘോഷിക്കുന്ന ഭാര്യ പിതാവിന്റെ വെടിയേറ്റ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 1 ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

 

ജന്മദിനത്തിന്റെ തലേ രാത്രി പതിനൊന്ന് മണിയോടെ വീട്ടിലെത്തിയ റിച്ചാര്‍ഡ് ഡെന്നിസ്സിന്റെ (61) മുമ്പിലേക്ക് വീടിന് പുറകിലുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന മരുമകന്‍ ക്രിസ്റ്റഫര്‍ ബര്‍ഗന്‍ (37) പെട്ടന്ന് എടുത്തു ചാടുകയായിരുന്നു. ആളെ തിരിച്ചറിയുന്നതിന് മുമ്പ് മുമ്പിലേക്ക് ചാടിവീണ വ്യക്തിക്ക് നേരെ തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ചു വെടിവെക്കുകയായിരുന്നു.

 

ഈ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ സാന്റാ റോസ കൗണ്ടി ഷെറിഫ് ബോബ് ജോണ്‍സന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

 

പെന്‍സ കോളായിലെ ഗള്‍ഫ് ബ്രീസിലായിരുന്നു സംഭവം. രാത്രി 9.30 ന് വീട്ടിലെത്തിയ ഡെന്നിസ് മുന്‍ വശത്തെ വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് തുറന്ന് നോക്കിയപ്പോള്‍ ആരേയും കണ്ടില്ല. വീണ്ടും രാത്രി 11.30 ന് പുറകു വശത്തെ ഡോറില്‍ ഇതേ പോലെ ആരോ മുട്ടുന്ന ശബ്ദം കേട്ട് പിന്നെ ഒന്നും ആലോചിച്ചില്ല. തോക്കെടുത്തു പുറകുവശത്തെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഈ സമയത്താണ് മരുമകന്‍ കുറ്റിക്കാട്ടില്‍ നിന്നും സര്‍പ്രൈസായി ജന്‍മദിനാശംസകള്‍ അറിയിച്ചു കൊണ്ട് മുമ്പിലേക്ക് എടുത്തു ചാടിയത്. ശബ്ദം ആരുടേതാണെന്നോ, എന്താണ് പറഞ്ഞതെന്നോ ശ്രദ്ധിക്കാതെ പെട്ടന്ന് തോക്കെടുത്തു വെടിവെക്കുകയായിരുന്നു. പുറത്തു ഇരുട്ടായിരുന്നു വെടിയേറ്റ് നിലത്ത് വീണപ്പോഴാവിയുന്നു മരുമകനെന്ന് മനസ്സിലായത് ഉടന്‍ 911 വിളിച്ചു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share This:

Comments

comments