സുനില്‍ തലവടി, ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍.

0
182

ജോയിച്ചൻ പുതുക്കുളം.

ഡാളസ് : അടുത്തവര്‍ഷം ജൂലൈയില്‍ (ജൂലൈ, 2020) നടക്കാനിരിക്കുന്ന ഫോമായുടെ അന്തര്‍ദ്ദേശീയ റോയല്‍ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറായി ഡാളസില്‍ നിന്നുമുള്ള സുനില്‍ തലവടിയെ (സുനില്‍ വര്‍ഗീസ്) തിരഞ്ഞെടുത്തു. ഏകദേശം മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ സുനില്‍, ഡാളസ് മലയാളി അസോസിയേഷന്‍, തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ്, കേരള ബോട്ട് ക്ലബ് ഓഫ് ഡാളസ് എന്നീ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച്ച വെച്ചിട്ടുണ്ട്. കായിക രംഗത്ത് സുനില്‍ നല്‍കിയ സേവനങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും പ്രധാന വോളി ബോള്‍ ലീഗായ കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. വര്‍ഷം തോറും നടത്തിവരുന്ന സുപ്രസിദ്ധ ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്നത് ഈ ലീഗാണ്. ഡാളസ് സ്‌െ്രെടക്കേഴ്‌സ് എന്ന വോളി ബോള്‍ ക്ലബ്ബിന്റെ നടത്തിപ്പിലും പ്രവര്‍ത്തനങ്ങളിലും ഇന്നും അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരം വിവിധ മേഖലകളില്‍ സമര്‍ത്ഥമായി തന്റെ പാടവം തെളിയിച്ച ശക്തമായ കരങ്ങളിലാണ് ഫോമാ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍ ചുമതല ഈ വര്‍ഷം അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

 

റോയല്‍ കരീബിയന്‍ യാത്രാ കപ്പലില്‍, ജൂലൈ ആറാം തിയ്യതി ടെക്‌സാസിലെ ഗാല്‍വേസ്റ്റന്‍ ക്രൂയിസ് പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് കരീബിയന്‍ ദ്വീപ സമൂഹമായ കൊസുമല്‍ വഴി പത്താം തിയ്യതി തിരികെയെത്തുന്ന ഒരു വിനോദകപ്പല്‍ യാത്രയായാണ് ഇത്തവണത്തെ ഫോമാ റിപ്പോയാല്‍ കണ്‍വന്‍ഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏര്‍ളി ബേര്‍ഡ് സ്കീം പ്രകാരം ഒക്ടോബര് മുപ്പത്തിയൊന്പതിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാകും. ഫോമാ നാഷണല്‍ കമ്മിറ്റിയും, ഡാളസ് മലയാളി അസോസിയേഷനും, സോമായുടെ സൗത്ത് റീജിയണിലെ എല്ലാ അസോസിയേഷനുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഈ കണ്‍വെന്‍ഷന്‍ വിജയകരമാക്കാനുള്ള കഠിന പ്രയത്‌നം തുടങ്ങിക്കഴിഞ്ഞതായി സുനില്‍ അറിയിച്ചു. ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും വ്യത്യസ്തമായ ഒരനുഭവമാകും ഉണ്ടാവുകയെന്ന് പുതുതായി ചുമതലയേറ്റ കണ്‍വീനര്‍ സുനില്‍ തലവടി ഉറപ്പുനല്‍കി. ഈ ലിങ്കില്‍ കൂടി എത്രയും വേഗം നിങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിക്കുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു http://fomaa.com/fomaa-ocean-cruise-convention/

 

ഫോമായുടെ സേവനങ്ങള്‍ ജനമധ്യത്തിലെത്തിക്കുവാനും, ഈ കണ്‍വന്‍ഷന് പരമാവധി ജനപങ്കാളിത്തം ഉറപ്പു വരുത്തുവാനുമുള്ള ശ്രമങ്ങളിലാണ് ഏവരുമെന്ന് കണ്‍വന്‍ഷന്‍ കമ്മറ്റിയിലേക്ക് കണ്‍വീനര്‍ സുനില്‍ തലവടിയെ സ്വാഗതം ചെയ്തുകൊണ്ട് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസന്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. http://fomaa.com/fomaa-ocean-cruise-convention/

Share This:

Comments

comments