ഫോമാ സണ്‍ഷൈന്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവെല്‍ റജി ചെറിയാന്‍ നഗറില്‍, വിപുലമായ മുന്നൊരുക്കങ്ങള്‍.

0
169

ജോയിച്ചൻ പുതുക്കുളം.

ഫ്‌ലോറിഡ: ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020 ഫെബ്രുവരി ഒന്നിന് ശനിയാഴ്ച്ച റ്റാമ്പാ സെയിന്റ് ജോസഫ്‌സ് കാത്തോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (റെജി ചെറിയാന്‍ നഗറില്‍) വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. സണ്‍ഷൈന്‍ റീജിയന് കിഴിലുള്ള എല്ലാ അസോസിയേഷനുകളുടെയും സഹായ സഹകരണത്തോടുകൂടിയാരിക്കും ഈ യൂത്ത് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. യൂത്ത് ഫെസ്റ്റിവല്‍ പ്രോഗ്രാം കോഡിനേറ്ററായി ഡോക്ടര്‍ ജഗതി നായരെയും, രജിസ്‌ടേഷന്‍ കോഡിനേറ്ററായി അനീന ലിജുവിനേയും തെരഞ്ഞെടുത്തതായി റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു.

 

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞുപോയ ഫ്‌ലോറിഡയുടെ മുന്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ വൈസ് പ്രെസിഡന്റായായിരുന്ന റെജി ചെറിയാനോടുള്ള ആദരസൂചകമായി യൂത്ത് ഫെസ്റ്റിവെല്‍ നഗറിന് അദ്ദേഹത്തിന്റെ പേര് നല്‍കുവാനും (റജി ചെറിയാന്‍ നഗര്‍) ഏവരും ഐക്യകണ്ടേന തീരുമാനിച്ചു. ഫോമാ നാഷണല്‍ കമറ്റി മെമ്പര്‍മാരായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, വനിതാ പ്രതിനിധി അനു ഉല്ലാസ്, റീജിയന്‍ കണ്‍വീനര്‍ ജോമോന്‍ തേക്കേതൊട്ടിയില്‍, റീജിയന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ, റീജിയന്‍ പി. ആര്‍. ഒ അശോക് പിള്ള എന്നിവരെ കൂടാതെ പത്തു അംഗസംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് തോമസ് ദാനിയേല്‍, ബിഷിന്‍ ജോസഫ്, ബിനു മാമ്പിള്ളി, സുനില്‍ വര്‍ഗീസ്, സജി കരിമ്പന്നൂര്‍, ചാക്കോച്ചന്‍ ജോസഫ്, നിവിന്‍ ജോസ്, ഫോമായുടെ ഈ റീജിയണിലെ മറ്റു പ്രമുഖ നേതാക്കളും പ്രസ്തുത ആലോചനാ യോഗത്തില്‍ പങ്കെടുത്തു.

Share This:

Comments

comments