ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു.

0
151

ജോയിച്ചൻ പുതുക്കുളം.  

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജിയുടെ വാക്കുകളും പ്രവര്‍ത്തികളും എന്നും ലോകത്തിനു വലിയ മാതൃകയാണെന്നു അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.

 

ഗാന്ധിജിയുടെ അഹിംസയിലൂടെയം അക്രമരാഹിത്യത്തിലൂടെയുമൂന്നിയ പ്രവര്‍ത്തനം മൂലമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ സമാധാന ദൗത്യത്തിലൂടെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാന്താപേക്ഷിതമായിരിക്കുന്നു.

 

ജോഷി വള്ളിക്കളം (സെക്രട്ടറി), പ്രൊഫ. തമ്പി മാത്യു (ഐ.ഒ.സി പ്രസിഡന്റ്), തോമസ് മാത്യു (ഐ.ഒ.സി കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍), സജി കുര്യന്‍ (ഐ.ഒ.സി സെക്രട്ടറി), ബാബു മാത്യു (വൈസ് പ്രസിഡന്റ്), മാത്യു കുളങ്ങര, റിന്‍സി കുര്യന്‍, റ്റോബിന്‍ മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share This:

Comments

comments