മൂന്ന് വയസ്സുകാരനെ മുപ്പത്തിയഞ്ച് തവണ കോഡ് വയറുകൊണ്ട് മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍.

0
183
പി പി ചെറിയാന്‍.

ഒഹായൊ: ഗ്രോസറി സ്‌റ്റോറിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും മൂന്ന് വയസ്സുക്കാരനെ പുറത്തിറക്കി എക്‌സന്‍ഷന്‍ കോഡ് ഉപയോഗിച്ചു മുപ്പത്തിയഞ്ച് തവണ അതിക്രൂരമായി അടിച്ച പിതാവ് റോബര്‍ട്ട് ലി സ്ലൊക്കത്തിന്റെ (27) കൊളംബസ് പോലീസ് അറസ്റ്റ് ചെയ്തതായി ഒക്ടോബര്‍ 2 ബുധനാഴ്ച പോലീസ് ഡിറ്റക്റ്റീവ് ആന്‍ഡ്രെ എഡ്വേഡ്‌സ് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയായിലൂടെ പുറത്തായതിനെ തുടര്‍ന്ന് പിതാവ് പോലീസ് സ്‌റ്റേഷനില്‍ വന്ന് നേരിട്ട് കീഴടങ്ങുകയായിരുന്നു.

 

2 മുതല്‍ 7 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. പിതാവും മാതാവും നാല് മക്കളും ചേര്‍ന്നാണ് ഗ്രോസറി സ്‌റ്റോറിലെത്തിയത്. ഭാര്യയെയും, മൂന്ന് കുട്ടികളേയും കടയിലേക്ക് പറഞ്ഞയച്ചതിന് ശേഷമാണ് മൂന്ന് വയസ്സുക്കാരനെ അടിക്കുവാന്‍ ആരംഭിച്ചത്. അതിന് ശേഷം കുട്ടിയെ കാറിനകത്തിട്ട് അടച്ച് ഇയ്യാളും കടയില്ക്ക് പോയി.

 

അടിയേറ്റ കുട്ടി രക്ഷപ്പെട്ടുവെങ്കിലും, പിതാവിനെതിരെ കുട്ടിയെ അപകടപ്പെടുത്തല്‍, ഡൊസ്റ്റിക് വയലന്‍സ്, തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. മറ്റു കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സെന്ററില്‍ പ്രവേശിപ്പിച്ചു. 18 വയസ്സിന് താവെയുള്ള കുട്ടികളുമായി ബന്ധപ്പെടരുതെന്ന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share This:

Comments

comments