തമ്പി ആന്‍റണിക്ക് പൊന്‍കുന്നം പൌരാവലിയുടെ സ്നേഹാദരവ്.

0
1441

ജോണ്‍സണ്‍ ചെറിയാന്‍.

പൊന്‍കുന്നം: വൈക്കം മുഹമ്മദ്‌ ബഷീര്‍ അവാര്‍ഡ് ജേതാവ് ശ്രീ തമ്പി ആന്‍റണിക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് പൊന്‍കുന്നം റീജന്‍സി ഹാളില്‍ വെച്ച് വന്‍പിച്ച സ്വീകരണം നല്‍കി.

കുമാരി കെ.എസ്. സുജിമോള്‍ ഈശ്വര പ്രാര്‍ഥന ചൊല്ലി യോഗം ആരംഭിച്ചു. അഡ്വ: ജയ ശ്രീധര്‍ പ്രസിഡന്റ്‌ചിറക്കടവ് ഗ്രാമ പഞ്ചായത്ത്  അധ്യക്ഷയായി അഡ്വ: എബ്രഹാം മാത്യു (റിട്ട: എസ്പി ) സ്വാഗതം ആശംസിച്ചു.

മാര്‍ മാത്യു അറയ്ക്കല്‍ (ബഹു: കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍) ഉദ്ഘാടനം ചെയ്തു. ശ്രീ ആന്‍ടോ ആന്റണി എംപി, ഡോ. എന്‍.ജയരാജ് എം.എല്‍.എ, തുടങ്ങി ഒട്ടനവതി സമുന്നത നേതാക്കള്‍ പങ്കെടുത്തു.

പ്രശസ്ത സിനിമാ നടനും, നിര്‍മാതാവും, സംവിധായകനും, കവിയും, എഴുത്തുകാരനും ആയ ശ്രീ തമ്പി ആന്‍റണി മറുപടി പ്രസംഗം നടത്തുകയുണ്ടായി.

Share This:

Comments

comments