സെന്റ് ജോണ്‍സ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 14, 15 തിയ്യതികളില്‍.

0
107
പി പി ചെറിയാന്‍.

ഡിട്രോയ്റ്റ്: ഡിട്രോയ്റ്റില്‍ സ്ഥാപിതമായ സെന്റ് ജോണ്‍സ് മാര്‍ത്തോമാ കോണ്‍ഗ്രിഗേഷന്റെ പ്രഥമ വാര്‍ഷിക സുവിശേഷ യോഗങ്ങള്‍ സെപ്റ്റംബര്‍ 14, 15 ശനി ഞായര്‍ തിയ്യതികളില്‍ നടത്തപ്പെടും.

 

ഡിട്രോയ്റ്റ് ട്രോയിലുള്ള ഏവന്‍സ്‌വുഡ് ചര്‍ച്ചില്‍ വൈകിട്ട് 6 മണിക്ക് ഗാന ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.

 

കണ്‍വന്‍ഷന്‍ പ്രസംഗികനും, ബൈബിള്‍ പണ്ഡിതനുമായ ഏബ്രഹാം ജോസഫ് (ജോസ് പാണ്ടനാട്) ആണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ മുഖ്യ പ്രസംഗികനായി പങ്കെടുക്കുന്നത്.

 

15 ഞായറാഴ്ച രാവിലെ 8.30 ന് നടക്കുന്ന ആരാധനയിലും ഏബ്രഹാം ജോസഫ് ധ്യാന പ്രസംഗത്തിന് നേതൃത്വം നല്‍കും കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫിലിപ്പ് മാത്യു- 586 431 0701

Share This:

Comments

comments