സിന്‍സിനാറ്റി വി. ചാവറ പള്ളിയില്‍ ഓണം ആഘോഷിച്ചു.

0
170

ജോയിച്ചന്‍ പുതുക്കുളം.

സിന്‍സിനാറ്റി: ഈ വര്‍ഷത്തെ ഓണം വളരെ ലളിതമായ രീതിയില്‍ സിന്‍സിനാറ്റിയില്‍ വി. ചാവറ പള്ളിയില്‍ സെപ്റ്റംബര്‍ എട്ടിനു കൊണ്ടാടി. ലളിതമെങ്കിലും വളരെ ആവേശത്തോടുകൂടിയാണ് മലയാളികള്‍ മാവേലിയെ വരവേറ്റത്. മലയാളികളുടെ തനതായ വേഷഭൂഷാതികളോടെ അണിനിരന്ന കുഞ്ഞു കുട്ടികള്‍ അത്ഭുതമൂറുന്ന വിടര്‍ന്ന കണ്ണുകളോടെ ആണ് മാവേലി മന്നനെ അടുത്ത് കണ്ടത്.

സമാധാനവും, സാഹോദര്യവും, സന്തോഷവുമാണ് ഓണത്തിന്റെ സന്ദേശമെന്നും അസഹിഷ്ണുതയും അശാന്തിയും നിറഞ്ഞ ഇക്കാലത്തു് ഓണത്തിന് വലിയ പ്രസക്തിയുണ്ടെന്നും എന്ന് തന്റെ പ്രസംഗത്തില്‍ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ഷെറിറ്റ് കാപ്പിയാരുമലയില്‍ പറയുകയുണ്ടായി.

Share This:

Comments

comments