എസ്.ബി അലുംമ്‌നിയുടെ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായുള്ള സൗഹൃദസംഗമം സെപ്റ്റംബര്‍ 15-ന്.

0
128

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമം നടത്തും.

സൗഹൃദസമ്മേളനം സെപ്റ്റംബര്‍ 15 ഞായറാഴ്ച വൈകുന്നേരം 6 മണിക്കായിരിക്കും നടക്കുക. സമ്മേളനവേദി ബിജി ആന്‍ഡ് റെറ്റി കൊല്ലാപുരത്തിന്റെ വസതിയാണ് (8436 മോര്‍ട്ടന്‍, മോര്‍ട്ടന്‍ഗ്രോവ്, ഐ.എല്‍ 60053).

സംഘടനയുടെ രക്ഷാധികാരിയും, സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും, ചങ്ങനാശേരി എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പലും, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ വികാരി ജനറാളുമായിരുന്ന റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഇപ്പോള്‍ അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം എത്തിയിട്ടുള്ളതാണ്.

പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരേയും കുടുംബസമേതം ഭാരവാഹികള്‍ ക്ഷണിക്കുന്നു. ഇതൊരു അറിയിപ്പായി സ്വീകരിച്ച് താങ്കളുടെ സാന്നിധ്യസഹകരണങ്ങള്‍ വഴിയായി സമ്മേളനത്തെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ മധുര സ്മരണയെ ഉണര്‍ത്തുന്നതും ഐശ്വര്യസമൃദ്ധവും സമ്പദ് സമൃദ്ധവുമായ ഒരു കാലഘട്ടത്തിന്റെ മധുര സ്മരണയേയും തൊട്ടുണര്‍ത്തുന്നതുമായ മാവേലി മന്നന്റെ വരവിന്റെ സ്മരണയേയും അനാവരണം ചെയ്യുന്ന വിഭവസമൃദ്ധമായ ഓണസദ്യയും കേരളത്തനിമയിലുള്ള വേഷവിധാനങ്ങളും സമ്മേളനത്തിന് ഒരു ആകര്‍ഷണമായിരിക്കും.

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (224 715 6736), ഷീബാ ഫ്രാന്‍സീസ് (847 924 1632), മോനിച്ചന്‍ നടയ്ക്കപ്പാടം (847 347 6447), ബിജി കൊല്ലാപുരം (847 691 2560).

Share This:

Comments

comments