സതീഷ് അമ്പാടി കെ.എച്ച്.എന്‍.എ പ്രസിഡന്റ്.

0
33

ജോയിച്ചന്‍ പുതുക്കുളം.

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് പ്രസിഡന്റായി  അരിസോണയിലെ ഫീനിക്‌സസില്‍ നിന്നുള്ള ഡോ. സതീഷ് അമ്പാടി തെരഞ്ഞെടുക്കപ്പെട്ടു. 2021-ല്‍ കണ്‍വന്‍ഷന്‍ സന്തീഷ് അമ്പാടിയുടെ നേതൃത്വത്തില്‍ അരിസോണയില്‍ വച്ചു നടക്കും. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം അരിസോണ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, അരിസോണ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ്, കൂടാതെ മറ്റു വിവിധ സംഘടനകളിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അരവിന്ദ് പിള്ള കെ.എച്ച്.എന്‍.എയുടെ തുടക്കംമുതലുള്ള സജീവ പ്രവര്‍ത്തകനാണ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ട്രസ്റ്റി വൈസ് ചെയര്‍മാന്‍, കൂടാതെ സ്ഥിരമായി മിഡ്‌വെസ്റ്റ് റീജിയന്റെ കോര്‍ഡിനേറ്ററുമായിരുന്നു. കൂടാതെ ചിക്കാഗോയിലെ മറ്റു വിവിധ സാമൂഹിക- സാംസ്കാരിക സംഘടനകളിലും അരവിന്ദിന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു.

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സുധീര്‍ പ്രയാഗ സെന്റ് ലൂയീസിലുള്ള ആന്റി ബോഡി റിസര്‍ച്ച് കോര്‍പ്പറേഷന്‍ സി.ഇ.ഒ ആണ്. കെ.എച്ച്.എന്‍.എയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും, സെന്റ് ലൂയീസിലുള്ള ഓംകാരം എന്ന സംഘടനയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഗോപാലന്‍ നായര്‍ ഇന്റല്‍ കോര്‍പറേഷനില്‍ ഡയറക്ടറായും, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഡൈ്വസറി കൗണ്‍സിലറായും, കൂടാതെ അരിസോണയില്‍ മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

ജോയിന്റ് സെക്രട്ടറിയായി ന്യൂയോര്‍ക്കിലെ  ലോങ് ഐലന്റില്‍ നിന്നുള്ള രാജീവ് ഭാസ്കര്‍ സീനിയര്‍ ഡയറക്ടറായി ഔദ്യോഗിക ജീവിതം നയിക്കുന്നു. കൂടാതെ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഭഗവത്ഗീത സ്റ്റഡി ക്ലാസുകള്‍ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലും നടത്തിവരുന്നു. ഒരു സംസ്കൃതപ്രേമിയായ അദ്ദേഹം സംസ്കൃത ക്ലാസുകളും നടത്തുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി സംസ്കൃതഭാരതിയുടെ ന്യൂയോര്‍ക്ക് കോര്‍ഡിനേറ്ററാണ്.  കെ.എച്ച്.എന്‍.എയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു.

ജോയിന്റ് ട്രഷററായി ലോസ്ആഞ്ചലസില്‍ നിന്നുള്ള ഗിരിജാ രാഘവന്‍ കെ.എച്ച്.എന്‍.എ ട്രഷററായും, ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസില്‍ മറ്റു സാമൂഹിക-സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചുവരുന്നു.

ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായി ബാബു അമ്പാട്ട് (ഇന്ത്യാനപോലീസ്), ഡോ. രഞ്ജിനി പിള്ള (നോര്‍ത്ത് കരോലിന), നന്ദകുമാര്‍ ചക്കിംഗല്‍ (ഫ്‌ളോറിഡ), രാധാകൃഷ്ണന്‍ (ഡിട്രോയിറ്റ്), രവി ശങ്കര്‍ (സാന്‍ജോസ്), രവീന്ദ്രന്‍ വേലിക്കെട്ടില്‍ (ന്യൂയോര്‍ക്ക്), രുഗ്മിണി പദ്മകുമാര്‍ (ന്യൂജേഴ്‌സി), സഹൃദയന്‍ ഗംഗാധര പണിക്കര്‍ (ന്യൂയോര്‍ക്ക്), സജിത് നായര്‍ (അരിസോണ), സുജ പിള്ള (പെന്‍സില്‍വേനിയ), സുനില്‍ വീട്ടില്‍ (ന്യൂജേഴ്‌സി), സുരേഷ് രാമകൃഷ്ണന്‍ (ടെക്‌സസ്), വനജ നായര്‍ (ന്യൂയോര്‍ക്ക്), വിനോദ് ബാഹുലേയന്‍ (ലോസ്ആഞ്ചലസ്), യൂത്ത് ഡയറക്ടറായി വരുണ്‍ നായര്‍ (ഇല്ലിനോയ്) എന്നിരേയും തെരഞ്ഞെടുത്തു.

ന്യൂജേഴ്‌സിയില്‍ വച്ചു നടന്ന പത്താമത് ഹിന്ദു സംഗമത്തില്‍ വച്ചു അനില്‍കുമാര്‍ പിള്ള ഇലക്ഷന്‍ കമ്മീഷണറായും, ഹരി നമ്പൂതിരി, പ്രസന്നന്‍ പിള്ള എന്നിവര്‍ മെമ്പര്‍മാരുമായുള്ള കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സതീശന്‍ നായര്‍ അറിയിച്ചതാണിത്,

Share This:

Comments

comments