സി.എസ്.ഐ ഇടവക കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍.

0
96

ജോയിച്ചന്‍ പുതുക്കുളം.

ഫിലഡല്‍ഫിയ: ഇമ്മാനുവേല്‍ സി.എസ്.ഐ ഇടവകയുടെ ഈവര്‍ഷത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13,14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ 500 സോമര്‍ട്ടന്‍ അവന്യൂ, ഫിലഡല്‍ഫിയ, പി.എ 19116 -ല്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും, പ്രമുഖ വേദ പണ്ഡിതനും, ചിന്തകനും, വാഗ്മിയുമായ ഡോ. തോമസ് ജോര്‍ജ് (കൊച്ചി) ദൈവവചനം പ്രഘോഷിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ രാത്രി 9 മണി വരേയും, ഞായറാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ ആരാധനയും പ്രസംഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. യോഗങ്ങള്‍ കണ്‍വന്‍ഷന്‍ ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കുന്നതാണ്.

എബ്രായര്‍ക്ക് എഴുതിയ ലേഖനം 10:38 -നെ ആധാരമാക്കി ‘നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും’ എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം.

ഏവരേയും സഭാഭേദമെന്യേ കതൃനാമത്തില്‍ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. കണ്‍വന്‍ഷന്‍ യോഗങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. പ്രിന്‍സ് ജോണ്‍ (215 688 2289), മാക്‌സല്‍ ഗിഫോര്‍ഡ് (267 357 1173), കോശി വര്‍ഗീസ് (സെക്രട്ടറി) 267 312 5373),ജേക്കബ് കോര (267 977 8995), മാത്യു ഏബ്രഹാം (267 934 4114).

Share This:

Comments

comments